Maane pedamaane

മാനേ പേടമാനേ
Year
Language

മാനേ പേടമാനേ (2)
മനസ്സു നിറയെ മധുരമാണോ
തരളമാണോ ഹൃദയരാഗം
വരികയില്ലേ പ്രേമരൂപൻ
(മാനേ.....)

മൂവന്തിപ്പുഴ നീന്തിയപ്പോൾ
മേനിയാകെ ചോന്നു പോയോ ഹേയ് (2)
മാറിലുണരും മോഹപുഷ്പം
കണ്ടു ഞാനെന്നോമലാളേ
നാണമായോ ഹേ നാണമായോ
(മാനേ.....)

കുടമുല്ലപ്പൂ വിരിഞ്ഞതാണോ
കരിമിഴിയാളുടെ ചിരിയാണോ ഹെയ് (2)
കടഞ്ഞെടുത്തൊരു മെയ്യു കണ്ട്
കരളിന്റെ കടിഞ്ഞാണിന്നു
പൊട്ടുകയാണോ ഹേ പൊട്ടുകയാണോ
(മാനേ.....)

māne peḍamāne (2)
manassu niṟayĕ madhuramāṇo
taraḽamāṇo hṛdayarāgaṁ
varigayille premarūban
(māne.....)

mūvandippuḻa nīndiyappoḽ
meniyāgĕ sonnu poyo hey (2)
māṟiluṇaruṁ mohabuṣpaṁ
kaṇḍu ñānĕnnomalāḽe
nāṇamāyo he nāṇamāyo
(māne.....)

kuḍamullappū viriññadāṇo
karimiḻiyāḽuḍĕ siriyāṇo hĕy (2)
kaḍaññĕḍuttŏru mĕyyu kaṇḍ
karaḽinṟĕ kaḍiññāṇinnu
pŏṭṭugayāṇo he pŏṭṭugayāṇo
(māne.....)