Maane maane

മാനേ മാനേ
Year
Language

മാനേ മാനേ പുള്ളിമാനേ
മഞ്ഞത്തിറങ്ങണതെന്താണ്
മാനേ മാനേ..
മാനേ മാനേ പുള്ളിമാനേ
മഞ്ഞത്തിറങ്ങണതെന്താണ്
കറുകം പുല്ലു പറിക്കാനോ
കമ്പിളിക്കുപ്പായം വാങ്ങാനോ (കറുകം)

തത്തേ തത്തേ കാട്ടുതത്തേ
തപസ്സു ചെയ്യണതെന്താണ്
തത്തേ തത്തേ..
തത്തേ തത്തേ കാട്ടുതത്തേ
തപസ്സു ചെയ്യണതെന്താണ്
മരവുരി വേണോ മെതിയടി വേണോ
മക്കളെനോക്കിയിരിപ്പാണോ(മരവുരി)

കുരുവീ കുരുവീ കുഞ്ഞിക്കുരുവീ
കൊത്തിപ്പറക്കണതെന്താണ്
കുരുവീ കുരുവീ
കുരുവീ കുരുവീ കുഞ്ഞിക്കുരുവീ
കുഞ്ഞിനു തീറ്റി കൊടുക്കാനോ
കൂട്ടുകാരനു വില്‍ക്കാനോ (കുഞ്ഞിനു)

കാക്കേ കാക്കേ പൊന്നു കാക്കേ
കണ്ണാടി നോക്കണതെന്താണ്
കാക്കേ കാക്കേ
കാക്കേ കാക്കേ പൊന്നു കാക്കേ
പൊന്നും മിന്നും കൊണ്ടൊരു പയ്യന്‍
പെണ്ണു കാണാന്‍ വരണൊണ്ടോ (പൊന്നും)
(കാക്കേ കാക്കേ)

māne māne puḽḽimāne
maññattiṟaṅṅaṇadĕndāṇ
māne māne..
māne māne puḽḽimāne
maññattiṟaṅṅaṇadĕndāṇ
kaṟugaṁ pullu paṟikkāno
kambiḽikkuppāyaṁ vāṅṅāno (kaṟugaṁ)

tatte tatte kāṭṭudatte
tabassu sĕyyaṇadĕndāṇ
tatte tatte..
tatte tatte kāṭṭudatte
tabassu sĕyyaṇadĕndāṇ
maravuri veṇo mĕdiyaḍi veṇo
makkaḽĕnokkiyirippāṇo(maravuri)

kuruvī kuruvī kuññikkuruvī
kŏttippaṟakkaṇadĕndāṇ
kuruvī kuruvī
kuruvī kuruvī kuññikkuruvī
kuññinu tīṭri kŏḍukkāno
kūṭṭugāranu vilkkāno (kuññinu)

kākke kākke pŏnnu kākke
kaṇṇāḍi nokkaṇadĕndāṇ
kākke kākke
kākke kākke pŏnnu kākke
pŏnnuṁ minnuṁ kŏṇḍŏru payyan
pĕṇṇu kāṇān varaṇŏṇḍo (pŏnnuṁ)
(kākke kākke)