Maanden miligalil

മാന്‍തേന്‍ മിഴികളില്‍
Year
Language

മാന്‍തേന്‍മിഴികളില്‍ പുഞ്ചിരി കൊഴിഞ്ഞേ പോയു്
കണംകൈ മെലിയവേ കൈവളകള്‍ അഴിഞ്ഞേ പോയു്
ഇടനെഞ്ചു സന്ധ്യപോല്‍ മയങ്ങാനെന്തേ
മനം ഇടറാനെന്തേ താളം പിണങ്ങാനെന്തേ

മാന്‍തേന്‍മിഴികളില്‍ പുഞ്ചിരി കൊഴിഞ്ഞേ പോയു്
കണംകൈ മെലിയവേ കൈവളകള്‍ അഴിഞ്ഞേ പോയു്

ചിറ്റാംകുരുവികള്‍ സന്ധ്യാനാമങ്ങള്‍
ചില ചില ചിലച്ചൊഴിഞ്ഞോ
ചേകാനൊരുകൊമ്പും കാണാമാനത്തു്
ചിറകെത്രയാട്ടും പാര്‍ക്കാന്‍ ഇടമെങ്ങു കിട്ടും

മാന്‍തേന്‍മിഴികളില്‍ പുഞ്ചിരി കൊഴിഞ്ഞേ പോയു്
കണംകൈ മെലിയവേ കൈവളകള്‍ അഴിഞ്ഞേ പോയു്

ചുറ്റും സുഖങ്ങളെ നിത്യം പുല്‍കിയ
തളമണി തളര്‍ന്നുറങ്ങി
വീണ്ടും തളിരിട്ടു പൂക്കാന്‍ ആവാതെ
മനമാകെ മങ്ങി നെഞ്ചില്‍ മഴവില്ലു മാഞ്ഞു
(മാന്‍തേന്‍മിഴികളില്‍ )

māndenmiḻigaḽil puñjiri kŏḻiññe poyu്
kaṇaṁkai mĕliyave kaivaḽagaḽ aḻiññe poyu്
iḍanĕñju sandhyabol mayaṅṅānĕnde
manaṁ iḍaṟānĕnde tāḽaṁ piṇaṅṅānĕnde

māndenmiḻigaḽil puñjiri kŏḻiññe poyu്
kaṇaṁkai mĕliyave kaivaḽagaḽ aḻiññe poyu്

siṭrāṁkuruvigaḽ sandhyānāmaṅṅaḽ
sila sila silaccŏḻiñño
segānŏrugŏmbuṁ kāṇāmānattu്
siṟagĕtrayāṭṭuṁ pārkkān iḍamĕṅṅu kiṭṭuṁ

māndenmiḻigaḽil puñjiri kŏḻiññe poyu്
kaṇaṁkai mĕliyave kaivaḽagaḽ aḻiññe poyu്

suṭruṁ sukhaṅṅaḽĕ nityaṁ pulgiya
taḽamaṇi taḽarnnuṟaṅṅi
vīṇḍuṁ taḽiriṭṭu pūkkān āvādĕ
manamāgĕ maṅṅi nĕñjil maḻavillu māññu
(māndenmiḻigaḽil )