Maanavum bhoomiyum

മാനവും ഭൂമിയും
Year
Language

മാനവും ഭൂമിയും തീയും ജലവും
വായുവും നിര്‍മ്മിച്ച വിശ്വശില്‍പ്പീ
മണ്ണിലെമനുഷ്യന്റെ അന്തരാത്മാവില്‍ നീ
നിന്നിലെ നിന്നെ കൊളുത്തിവച്ചൂ

പണ്ടു പൂന്താനം പാടിയപോലെ
തണ്ടിലേറ്റുന്നതും താഴെനിര്‍ത്തുന്നതും നീയല്ലോ
ജന്മം തരുന്നതും തിരിച്ചെടുക്കുന്നതും നീയല്ലൊ
ജന്മങ്ങളെക്കൊണ്ട് പന്തടിക്കുന്നതും
ഞങ്ങളില്‍ ഞങ്ങള്‍ അറിയാതെ വാഴുന്ന നീയല്ലോ
നിന്നെ കാണുന്നതെന്നോ എന്നോ!

പണ്ടുപ്രഹ്ലാദന്‍ പാടിയപോലെ
മുന്നില്‍ നില്‍ക്കുന്നതും പിന്നില്‍ നില്‍ക്കുന്നതും നീയല്ലൊ
തൂണില്‍നിറഞ്ഞതും തുരുമ്പില്‍ നിറഞ്ഞതും നീയല്ലോ
തേടുന്ന കണ്ണിനു മായയാകുന്നതും
ഞങ്ങളില്‍ ഞങ്ങള്‍ അറിയാതെവാഴുന്ന നീയല്ലോ
നിന്നെ കാണുന്നതെന്നോ എന്നോ!

...........................

mānavuṁ bhūmiyuṁ tīyuṁ jalavuṁ
vāyuvuṁ nirmmicca viśvaśilppī
maṇṇilĕmanuṣyanṟĕ andarātmāvil nī
ninnilĕ ninnĕ kŏḽuttivaccū

paṇḍu pūndānaṁ pāḍiyabolĕ
taṇḍileṭrunnaduṁ tāḻĕnirttunnaduṁ nīyallo
janmaṁ tarunnaduṁ tiriccĕḍukkunnaduṁ nīyallŏ
janmaṅṅaḽĕkkŏṇḍ pandaḍikkunnaduṁ
ñaṅṅaḽil ñaṅṅaḽ aṟiyādĕ vāḻunna nīyallo
ninnĕ kāṇunnadĕnno ĕnno!

paṇḍuprahlādan pāḍiyabolĕ
munnil nilkkunnaduṁ pinnil nilkkunnaduṁ nīyallŏ
tūṇilniṟaññaduṁ turumbil niṟaññaduṁ nīyallo
teḍunna kaṇṇinu māyayāgunnaduṁ
ñaṅṅaḽil ñaṅṅaḽ aṟiyādĕvāḻunna nīyallo
ninnĕ kāṇunnadĕnno ĕnno!

...........................