Maanava hrdayattin

മാനവ ഹൃദയത്തിൻ
Year
Language

ഹാ ചിറകുകളൊടിഞ്ഞു തകര്‍ന്നു വീഴുന്നു ഞാന്‍
ചിരവിരഹ ഖിന്നയാമെന്‍ ശ്യാമഭൂമികേ
ഹാ തവവിമല ദലമൃദുല പര്യങ്കമേറി
ഈ തളരുമൊരു ജീവന്‍ സമാശ്വസിക്കട്ടെയോ?(2)

മാനവഹൃദയത്തിന്‍ നൊമ്പരമറിയാതെ
മാനവും ഭൂമിയും പുഞ്ചിരിച്ചു
മറ്റൊരുപുലരി വന്നുദിച്ചു
മൊട്ടുകള്‍ വീണ്ടും കണ്മിഴിച്ചു
സ്നേഹത്തിന്‍ പാലാഴി മുന്നില്‍ തുളുമ്പി
ദാഹിച്ചുവലയുന്നു മാനസം
(മാനവഹൃദയത്തിന്‍...)

മാരിവില്‍ പൂക്കുന്നു വീണ്ടും മായുന്നൂ
മഴമുകില്‍ പാവം കേഴുന്നു ചുറ്റും
അരഞൊടിമാത്രം തന്മധു പാത്രം
വീണ്ടൂംനിറയ്ക്കുന്നു പൂര്‍ണേന്ദു വിണ്ണില്‍
(മാനവഹൃദയത്തിന്‍...)

ഇന്നലെ കണ്ട പൂവിന്‍ ചിതയില്‍
ഇന്നത്തെ മലര്‍മൊട്ടിന്‍ മധുരനൃത്തം
ഇന്നലെ കണ്ട.....
സ്നേഹത്തിന്‍ പാലാഴിമുന്നില്‍ തുളുമ്പി
ദാഹിച്ചുവലയുന്നു മാനസം
(മാനവ ഹൃദയത്തിന്‍...)

hā siṟagugaḽŏḍiññu tagarnnu vīḻunnu ñān
siraviraha khinnayāmĕn śyāmabhūmige
hā tavavimala dalamṛdula paryaṅgameṟi
ī taḽarumŏru jīvan samāśvasikkaṭṭĕyo?(2)

mānavahṛdayattin nŏmbaramaṟiyādĕ
mānavuṁ bhūmiyuṁ puñjiriccu
maṭrŏrubulari vannudiccu
mŏṭṭugaḽ vīṇḍuṁ kaṇmiḻiccu
snehattin pālāḻi munnil tuḽumbi
dāhiccuvalayunnu mānasaṁ
(mānavahṛdayattin...)

mārivil pūkkunnu vīṇḍuṁ māyunnū
maḻamugil pāvaṁ keḻunnu suṭruṁ
arañŏḍimātraṁ tanmadhu pātraṁ
vīṇḍūṁniṟaykkunnu pūrṇendu viṇṇil
(mānavahṛdayattin...)

innalĕ kaṇḍa pūvin sidayil
innattĕ malarmŏṭṭin madhuranṛttaṁ
innalĕ kaṇḍa.....
snehattin pālāḻimunnil tuḽumbi
dāhiccuvalayunnu mānasaṁ
(mānava hṛdayattin...)