Maanava hrdayam

മാനവ ഹൃദയം
Year
Language

മാനവഹൃദയം ഭ്രാന്താലയം
മാറാത്തരോഗത്തിന്‍ നൃത്താലയം
ഓരോ വികാരവുമോരോ ഭ്രാന്തന്‍
ഓടിയലഞ്ഞുമരിക്കും പാന്ഥന്‍ ‍

അതിരുകള്‍ കാണാത്ത ഭൂമി
അതിലൊരു ബിന്ദുവാം മനുഷ്യന്‍ ‍
ജീവിതമെന്നൊരു വ്യാമോഹസ്വപ്നത്തെ
തേടുന്നു നിദ്രയ്ക്കുമുന്‍പേ -പാവം
തേടുന്നു നിദ്രയ്ക്കുമുന്‍പേ
വ്യര്‍ഥം ഈ വഴിയാത്ര....

കാല്‍ വരി വീണ്ടും നിറഞ്ഞു
കരുണയോ കുരിശില്‍ പിടഞ്ഞു
പാപം ചെയ്യുന്ന സാമൂഹ്യദൈവങ്ങള്‍
പാപിയെക്കല്ലെറിഞ്ഞൂ ഈ
പാപിയെക്കല്ലെറിഞ്ഞു
വ്യര്‍ഥം ഈ മൂഢസ്വര്‍ഗ്ഗം

mānavahṛdayaṁ bhrāndālayaṁ
māṟāttarogattin nṛttālayaṁ
oro vigāravumoro bhrāndan
oḍiyalaññumarikkuṁ pāndhan

adirugaḽ kāṇātta bhūmi
adilŏru binduvāṁ manuṣyan
jīvidamĕnnŏru vyāmohasvapnattĕ
teḍunnu nidraykkumunpe -pāvaṁ
teḍunnu nidraykkumunpe
vyardhaṁ ī vaḻiyātra....

kāl vari vīṇḍuṁ niṟaññu
karuṇayo kuriśil piḍaññu
pābaṁ sĕyyunna sāmūhyadaivaṅṅaḽ
pābiyĕkkallĕṟiññū ī
pābiyĕkkallĕṟiññu
vyardhaṁ ī mūḍhasvarggaṁ