Maanattundoru

മാനത്തുണ്ടൊരു
Year
Language

മാനത്തുണ്ടൊരു കോവിലകം സ്വർഗ്ഗത്തെ കോവിലകം (2)
ശിങ്കാരക്കോവിലകത്തൊരു രാജാവും റാണിയും
ഉണ്ണിക്കുരുന്നുമായ് വാണിരുന്നു
പുന്നാരക്കിടാവുമായ് വാണിരുന്നു
എന്നിട്ടോ ?
ഉണ്ണിക്കുട്ടനു കൂട്ടു കൂടാൻ നക്ഷത്രക്കുഞ്ഞുങ്ങൾ
ഓമനമോനു കളിവിളയാടാൻ ആകാശപ്പൂമുറ്റം
(മാനത്തുണ്ടൊരു...)

അമ്പിളിത്തേരിൽ മഴമേഘക്കാട്ടിൽ
പള്ളിവേട്ടയെഴുന്നള്ളുമ്പോൾ രാജാവെഴുന്നള്ളുമ്പോൾ
എഴുന്നള്ളുമ്പോൾ
അമ്പിളിത്തേരിൽ മഴമേഘക്കാട്ടിൽ
പള്ളിവേട്ടയെഴുന്നള്ളുമ്പോൾ രാജാവെഴുന്നള്ളുമ്പോൾ
കറുത്ത വാവിൻ കയത്തിലെങ്ങോ (2)
വെള്ളിത്തേരു മറഞ്ഞു പോയ്
ദൂരെ ഉണ്ണിക്കുട്ടനുമമ്മയും കണ്ണീരും കിനാവുമായ്
കാത്തിരുന്നു കേണിരുന്നു
(മാനത്തുണ്ടൊരു...)

അച്ഛനെത്തേടി സ്നേഹമന്ത്രം പാടി
ഓമനക്കുട്ടൻ അലഞ്ഞു വിണ്ണിൽ മയങ്ങി വീണു
അയ്യയ്യോ
അച്ഛനെത്തേടി സ്നേഹമന്ത്രം പാടി
ഓമനക്കുട്ടൻ അലഞ്ഞു
വിണ്ണിൽ മയങ്ങി വീണു
മേലേക്കാവിലെ ദൈവങ്ങൾ
കുഞ്ഞിനെ മെല്ലെയുണർത്തി
ഓരോ നാളിലായ് മെല്ലെ മെല്ലെ
പൗർണ്ണമിത്തേരുമെടുത്തുയർത്തി
അച്ഛനുമമ്മയും ഉണ്ണിക്കുട്ടനും
ആനന്ദക്കണ്ണീരു തൂകി നിന്നു
(മാനത്തുണ്ടൊരു...)

mānattuṇḍŏru kovilagaṁ svarggattĕ kovilagaṁ (2)
śiṅgārakkovilagattŏru rājāvuṁ ṟāṇiyuṁ
uṇṇikkurunnumāy vāṇirunnu
punnārakkiḍāvumāy vāṇirunnu
ĕnniṭṭo ?
uṇṇikkuṭṭanu kūṭṭu kūḍān nakṣatrakkuññuṅṅaḽ
omanamonu kaḽiviḽayāḍān āgāśappūmuṭraṁ
(mānattuṇḍŏru...)

ambiḽitteril maḻameghakkāṭṭil
paḽḽiveṭṭayĕḻunnaḽḽumboḽ rājāvĕḻunnaḽḽumboḽ
ĕḻunnaḽḽumboḽ
ambiḽitteril maḻameghakkāṭṭil
paḽḽiveṭṭayĕḻunnaḽḽumboḽ rājāvĕḻunnaḽḽumboḽ
kaṟutta vāvin kayattilĕṅṅo (2)
vĕḽḽitteru maṟaññu poy
dūrĕ uṇṇikkuṭṭanumammayuṁ kaṇṇīruṁ kināvumāy
kāttirunnu keṇirunnu
(mānattuṇḍŏru...)

acchanĕtteḍi snehamandraṁ pāḍi
omanakkuṭṭan alaññu viṇṇil mayaṅṅi vīṇu
ayyayyo
acchanĕtteḍi snehamandraṁ pāḍi
omanakkuṭṭan alaññu
viṇṇil mayaṅṅi vīṇu
melekkāvilĕ daivaṅṅaḽ
kuññinĕ mĕllĕyuṇartti
oro nāḽilāy mĕllĕ mĕllĕ
paurṇṇamitterumĕḍuttuyartti
acchanumammayuṁ uṇṇikkuṭṭanuṁ
ānandakkaṇṇīru tūgi ninnu
(mānattuṇḍŏru...)