Maanattulloru muttassi

മാനത്തുള്ളോരു മുത്തശ്ശി
Year
Language

മാനത്തുള്ളൊരു മുത്തശ്ശിയിന്നലെ
മാവുകൊണ്ടൊരു നെയ്യപ്പം ചുട്ടു
ആകാശവീട്ടിലെ ആയിരം കുഞ്ഞുങ്ങള്‍
വായില്‍ക്കോട്ടയോടെ വട്ടമിട്ടു

കുന്നും മലകളും മാമരച്ചില്ലയാല്‍
കുഞ്ഞിക്കൈയ്യുകള്‍ പൊക്കിപ്പിടിച്ചു
താഴെയുള്ളൊരു നീലക്കുളങ്ങള്‍ ‍
താമരക്കിണ്ണം നീട്ടിപ്പിടിച്ചു

നെയ്യപ്പം ചുട്ടു പറത്തിന്മേല്‍ വെച്ചു
പയ്യെ മുത്തശ്ശികണ്ണൊന്നടച്ചു
ഓടിയെത്തിയ വമ്പനാം മേഘം
ഒറ്റക്കു നെയ്യപ്പം തിന്നുവാന്‍ നോക്കി

കയ്യില്‍ കിട്ടാത്ത നെയ്യപ്പം
അതു പൊട്ടിച്ചാല്‍ പൊട്ടാത്ത നെയ്യപ്പം
കുഞ്ഞുങ്ങള്‍ക്കെത്താത്ത നെയ്യപ്പം
അതു തിന്നുവാന്‍ പറ്റാത്ത നെയ്യപ്പം

mānattuḽḽŏru muttaśśiyinnalĕ
māvugŏṇḍŏru nĕyyappaṁ suṭṭu
āgāśavīṭṭilĕ āyiraṁ kuññuṅṅaḽ
vāyilkkoṭṭayoḍĕ vaṭṭamiṭṭu

kunnuṁ malagaḽuṁ māmaraccillayāl
kuññikkaiyyugaḽ pŏkkippiḍiccu
tāḻĕyuḽḽŏru nīlakkuḽaṅṅaḽ
tāmarakkiṇṇaṁ nīṭṭippiḍiccu

nĕyyappaṁ suṭṭu paṟattinmel vĕccu
payyĕ muttaśśigaṇṇŏnnaḍaccu
oḍiyĕttiya vambanāṁ meghaṁ
ŏṭrakku nĕyyappaṁ tinnuvān nokki

kayyil kiṭṭātta nĕyyappaṁ
adu pŏṭṭiccāl pŏṭṭātta nĕyyappaṁ
kuññuṅṅaḽkkĕttātta nĕyyappaṁ
adu tinnuvān paṭrātta nĕyyappaṁ