മാനത്തു വെതയ്ക്കണ പൊലയനുണ്ടേ
അവൻ മണ്ണിലും വെതയ്ക്കണ തലപ്പൊലയൻ ഹൊയ്
മാനത്തു വെതയ്ക്കണ പൊലയനുണ്ടേ
അവൻ മണ്ണിലും വെതയ്ക്കണ തലപ്പൊലയൻ
രാവിന്റെ കാളക്കു കള്ളപ്പാണ്ട് ഹോയ്
പകലിന്റെ കാളയ്ക്ക് പണിത്തിരക്ക്
(മാനത്തു..)
ഇരുപൂ ആ...ആ...ആ
ഇരുപൂ വെളയണ പാടമാണേ ഹൊയ്യാ
ഇടിമിന്നലിന്റെ അരിവാളുണ്ടേ ഹൊയ് (2)
അന്തിക്കു കൊയ്ത്തും മെതിയും കഴിഞ്ഞാൽ
അഞ്ഞാഴി നക്ഷത്രം പൊലി കൊടുക്കും അവൻ
അഞ്ഞാഴി നക്ഷത്രം പൊലി കൊടുക്കും ഹൊയ്
അന്തിക്കു കൊയ്ത്തും മെതിയും കഴിഞ്ഞാൽ
അഞ്ഞാഴി നക്ഷത്രം പൊലി കൊടുക്കും
(മാനത്തു..)