മാനത്തുകാറുകണ്ട് മദംകൊണ്ട മയിലിനെപ്പോല്‍
മതിമറന്നാടിയൊരു മധുരാംഗിയാള്‍
പീലിച്ചുരുള്‍ നിവര്‍ത്തി പേലവച്ചുണ്ടുയര്‍ത്തി
പേശലമേനിയാള്‍ കേകിയാടിനാള്‍
കാതരമിഴിയിളക്കി കരുണാരസമൊഴുക്കി
കാടിന്‍ കരള്‍പോലെ കളിയാടി
കാതരമിഴിയിളക്കി കളിയാടി
പേടിച്ചോടിയൊളിച്ചും ചാടിത്തുള്ളിക്കളിച്ചും
കലമാന്‍പിടയേപ്പോല്‍ കളിയാടി
കാതരമിഴിയിളക്കി കളിയാടി
കുഴല്‍നാദം കേട്ടു കരളുകുളിര്‍ത്തു
തലപൊക്കിയാടും നാഗം പോല്‍
തളിര്‍മെയ് കുഴഞ്ഞു തറയില്‍ ഇഴഞ്ഞു
തരളമിഴിയാള്‍ ആടിനാള്‍