മാനത്തൊരു തമ്പുരാട്ടി
മഴമുകിലാം തമ്പുരാട്ടി (മാനത്തൊരു)
മാമലയാം തോഴനെ
ഒരുനാള്‍ തേടിപ്പോയി (മാമലയാം )
(മാനത്തൊരു)
മടിയിലവള്‍ ഒളിച്ചുവച്ച മഴവില്ലിന്‍ പൂമാല
മാരന്റെ മാറില്‍ ചാര്‍ത്താന്‍ കൊതിച്ചു പെണ്ണ് (മടിയിലവള്‍ )
പടിഞ്ഞാറേ കൊട്ടാരത്തിന്‍ പവിഴപ്പടവേറിയിറങ്ങി
പ്രിയതമന്റെ നാമം ചുണ്ടാല്‍ ജപിച്ചു പെണ്ണ് (പടിഞ്ഞാറേ )
(മാനത്തൊരു)
മേടമാസ സന്ധ്യയവള്‍ക്ക് വഴികാട്ടാന്‍ തിരി നീട്ടി
കുളിരേകാന്‍ ചന്ദന വനികള്‍ ചാമരങ്ങള്‍ വീശി (മേടമാസ)
കാമുകനെ കണ്ടപ്പോള്‍ മാറോടു ചേര്‍ത്തപ്പോള്‍
കാമുകനെ കണ്ടപ്പോള്‍ മാറോടു ചേര്‍ത്തപ്പോള്‍
കണ്ണീരായി മണ്ണില്‍ വീണു തമ്പുരാട്ടി
(മാനത്തൊരു)