മാനത്തെക്കായലിൻ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി വന്നടുത്തൂ
താമരക്കളിത്തോണി
(...മാനത്തെ)
തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
സംക്രമപ്പൂനിലാവിറങ്ങിവന്നൂ
നിന്‍ കിളിവാതിലില്‍ പതുങ്ങിനിന്നൂ ..(തങ്കം)
മയക്കമെന്തേ...? മയക്കമെന്തേ...?
മെരുക്കിയാല്‍ മെരുങ്ങാത്ത മാങ്കിടാവേ...
(...മാനത്തെ)
ശ്രാവണപഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട
പൂവണിമഞ്ചവും മടക്കിവയ്ക്കും
കാർമുകില്‍ മാലകള്‍ മടങ്ങിയെത്തും (ശ്രാവണ)
ഉണരുണരൂ... ഉണരുണരൂ...
മദനന്‍ വളർത്തുന്ന മണിപ്പിറാവേ...
(...മാനത്തെ)