Maanatte raajaav

മാനത്തെ രാജാവ്
Work
Year
Language

മാനത്തെ രാജാവ്
ഊഴിതന്‍ റാണിയെ
പ്രേമലഹരിയില്‍ തഴുകിയ സുന്ദര
പ്രേമകഥനീയേ (മാനത്തെ)

ഞാനോതീടും പ്രേമവാണീ
ഈ പീയൂഷധാര ചാറി
കവി ഞാന്‍ പാടി പാടി തേടി
ഏകനായ് നിന്നേ (മാനത്തെ)

മനമിതാ സുഖമധുബിന്ദു ചാറി
തൂവുക മാധുരി നീളെ ആശേ
ആശാസുമമേ മൂടി നിന്‍
സൌരഭമീ പാരാകേ (മാനത്തെ)

പ്രേമമാധുരീലഹരികളാലേ
വാനിതില്‍ നീളേ അവര്‍ കളിയാടീ
ഹേ കുളിര്‍കാറ്റേ ഈ ശുഭഗാനം
തൂവുക വാനാകേ (മാനത്തെ)

mānattĕ rājāv
ūḻidan ṟāṇiyĕ
premalahariyil taḻugiya sundara
premagathanīye (mānattĕ)

ñānodīḍuṁ premavāṇī
ī pīyūṣadhāra sāṟi
kavi ñān pāḍi pāḍi teḍi
eganāy ninne (mānattĕ)

manamidā sukhamadhubindu sāṟi
tūvuga mādhuri nīḽĕ āśe
āśāsumame mūḍi nin
saൌrabhamī pārāge (mānattĕ)

premamādhurīlaharigaḽāle
vānidil nīḽe avar kaḽiyāḍī
he kuḽirgāṭre ī śubhagānaṁ
tūvuga vānāge (mānattĕ)