Maanatte piccakkaaranu

മാനത്തെ പിച്ചക്കാരനു
Year
Language

മാനത്തെ പിച്ചക്കാരനു മാണിക്ക്യം
വാരിത്തൂകിയ മാളോരെ
താഴത്തെ പിച്ചക്കാരനൊരോഴക്കു
മുത്തു തരാമോ മാളോരേ (മാനത്തെ)

മനുഷ്യ പുത്രനു കിട്ടാനുള്ളതു
മരക്കുരിശല്ലോ ഭൂമിയിൽ മരക്കുരിശല്ലോ
അവന്റെ ഭിക്ഷാപാത്രം നിറയെ കണ്ണീരാണല്ലോ
ഇന്നും കണ്ണീരാണല്ലോ (മാനത്തെ)

വെളിച്ചമില്ല വീടില്ലവനൊരു
വളർത്തു മൃഗമല്ലോ വിധിയുടെ വളർത്തു മൃഗമല്ലോ
അയച്ച ദൈവം കൂടിയുമവനെ കാണാറില്ലല്ലോ
ഇന്നും കണാറില്ലല്ലോ (മാനത്തെ)

mānattĕ piccakkāranu māṇikkyaṁ
vārittūgiya māḽorĕ
tāḻattĕ piccakkāranŏroḻakku
muttu tarāmo māḽore (mānattĕ)

manuṣya putranu kiṭṭānuḽḽadu
marakkuriśallo bhūmiyil marakkuriśallo
avanṟĕ bhikṣābātraṁ niṟayĕ kaṇṇīrāṇallo
innuṁ kaṇṇīrāṇallo (mānattĕ)

vĕḽiccamilla vīḍillavanŏru
vaḽarttu mṛgamallo vidhiyuḍĕ vaḽarttu mṛgamallo
ayacca daivaṁ kūḍiyumavanĕ kāṇāṟillallo
innuṁ kaṇāṟillallo (mānattĕ)