ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ-
യലയിളകി ഓമനതന്‍ പുഞ്ചിരിയായ്
മാനത്തെ പാല്‍ക്കടവിന്‍
പവിഴക്കല്‌പടവില്‍...
വാടാപ്പൂ വിതറും കണ്മണിയേ
(മാനത്തെ...)
തുളുമ്പും തേന്‍കണമോ നുരയും ചുണ്ടിലും
മൃദുലം ചെന്താമര കൈത്താരിലും (തുളുമ്പും)
ഇളമീക്കനവുകളില്‍ നിറയെ പാല്‍മണമോ
വെണ്‍തൂവല്‍ക്കുളിരേകും തളിരോ പനിമതിയോ
(ചന്ദന...)
വസന്തം നല്‍കിയതോ കുഞ്ഞിക്കാല്‍ത്തളകള്‍
അറിയാപ്പിറന്നാള്‍ കൈനീട്ടമോ (വസന്തം)
നിനവിന്‍ തുമ്പിലയില്‍ നറുനെയ്‌പ്പായസമോ
വരവേല്‍ക്കും ശാരികതന്‍ മധുരം കളമൊഴിയോ
(മാനത്തെ...)