മാനസ്സസാരസ മലര്‍മഞ്ജരിയില്‍
മധുനുകരാനൊരു ശലഭമെത്തും..
വിളഞ്ഞ മുന്തിരി മധുവാടികയില്‍
വിരുന്നുണ്ണാനൊരു കുരുവിയെത്തും..
ഒരു കുരുവിയെത്തും..
കാനനവീഥിയില്‍ കാര്‍ത്തികവിളക്കുമായ്
കൈതകള്‍ നിരക്കുന്ന കാലമല്ലോ..
മനമിതില്‍ സങ്കല്‍പ്പ സുരഭില കര്‍പ്പൂര
മണിദീപം കൊളുത്തീടൂ.. ഹൃദയമേ..
ഹൃദയമേ...
മുരളിയില്‍ പാടാതെ മൂളിമൂളി പാടാതെ..
ചിറകുകളനങ്ങാതെ പാറിവരും..
തരിവള കിലുങ്ങാതെ മണിയറ തുറന്നാട്ടേ..
മലര്‍മെത്ത വിരിച്ചാട്ടേ.. ഹൃദയമേ..
ഹൃദയമേ...