Maanasesvaree maappudaru

മാനസേശ്വരീ മാപ്പുതരു
Work
Year
Language

മാനസേശ്വരീ മാപ്പു തരൂ
മറക്കാന്‍ നിനക്കു മടിയാണെങ്കില്‍
മാപ്പു തരൂ മാപ്പു തരൂ (2)

ജന്മ ജന്മാന്തരങ്ങളിലൂടെ
രണ്ടു സ്വപ്നാടകരെപ്പോലെ (2)
കണ്ടുമുട്ടിയ നിമിഷം നമ്മള്‍ -
ക്കെന്താത്മ നിര്‍വൃതിയായിരുന്നു!
ഓ...
(മാനസേശ്വരീ)

ദിവ്യ സങ്കല്‍പങ്ങളിലൂടെ
നിന്നിലെന്നും ഞാനുണരുന്നു (2)
നിര്‍വ്വചിക്കാനറിയില്ലല്ലോ
നിന്നൊടെനിക്കുള്ള ഹൃദയവികാരം..
ഓ...
(മാനസേശ്വരീ)

mānaseśvarī māppu tarū
maṟakkān ninakku maḍiyāṇĕṅgil
māppu tarū māppu tarū (2)

janma janmāndaraṅṅaḽilūḍĕ
raṇḍu svapnāḍagarĕppolĕ (2)
kaṇḍumuṭṭiya nimiṣaṁ nammaḽ -
kkĕndātma nirvṛtiyāyirunnu!
o...
(mānaseśvarī)

divya saṅgalbaṅṅaḽilūḍĕ
ninnilĕnnuṁ ñānuṇarunnu (2)
nirvvasikkānaṟiyillallo
ninnŏḍĕnikkuḽḽa hṛdayavigāraṁ..
o...
(mānaseśvarī)