Maanasaveenayil

മാനസവീണയില്‍
Year
Language

ആ...ആ...

മാനസവീണയില്‍ മദനന്‍ ചിന്തിയ
മായികരാഗ മരന്ദത്തില്‍
മധുര മോഹന നിര്‍വൃതി ധാര
പുളകോദ്ഗമയായ്‌ രാഗിണിയാടി....
(മാനസ)

സന്ധ്യാ സുന്ദര യാമമുദിക്കെ
മന്ദാനില പരിലാളനമേല്‍ക്കെ
എവിടെ നാഥന്‍ പ്രേമസ്വരൂപന്‍
കാതരയായാ കാമിനി തേടി
(മാനസ)

മുരളീ നാദ സുധാരസ രാഗ
മന്ത്രവുമോതി അണഞ്ഞു ദേവന്‍
മദഭരമിഴിയാല്‍ കേണുപറഞ്ഞു
നാഥാ മാറിലണയ്ക്കുകയെന്നെ
നാഥാ......നാഥാ.....നാഥാ....

ā...ā...

mānasavīṇayil madanan sindiya
māyigarāga marandattil
madhura mohana nirvṛti dhāra
puḽagodgamayāy‌ rāgiṇiyāḍi....
(mānasa)

sandhyā sundara yāmamudikkĕ
mandānila parilāḽanamelkkĕ
ĕviḍĕ nāthan premasvarūban
kādarayāyā kāmini teḍi
(mānasa)

muraḽī nāda sudhārasa rāga
mandravumodi aṇaññu devan
madabharamiḻiyāl keṇubaṟaññu
nāthā māṟilaṇaykkugayĕnnĕ
nāthā......nāthā.....nāthā....