Maanasaveena mulanni

മാനസവീണ മുഴങ്ങി
Work
Year
Language

മാനസവീണ മുഴങ്ങീ...
മാനസവീണ മുഴങ്ങി എന്‍
മാന്തളിര്‍ ചരണങ്ങള്‍
ഇളകിത്തുടങ്ങി
(മാനസ)

മധുരക്കിനാവിന്റെ മലര്‍വാടിയില്‍..
മധുരക്കിനാവിന്റെ മലര്‍വാടിയില്‍ എന്റെ
മലരമ്പനെ കണ്ട നാളും തുടങ്ങി
(മാനസ)

ശാരദരാവിലേ രാഗനിലാവിന്റെ
ചാരുത കണ്ടെന്റെ മതി മയങ്ങി
അനുരാഗഗാനങ്ങളൊഴുകിത്തുടങ്ങി
അറിയാതെ ഞാനെന്റെ നൃത്തം തുടങ്ങി
(മാനസ)

mānasavīṇa muḻaṅṅī...
mānasavīṇa muḻaṅṅi ĕn
māndaḽir saraṇaṅṅaḽ
iḽagittuḍaṅṅi
(mānasa)

madhurakkināvinṟĕ malarvāḍiyil..
madhurakkināvinṟĕ malarvāḍiyil ĕnṟĕ
malarambanĕ kaṇḍa nāḽuṁ tuḍaṅṅi
(mānasa)

śāradarāvile rāganilāvinṟĕ
sāruda kaṇḍĕnṟĕ madi mayaṅṅi
anurāgagānaṅṅaḽŏḻugittuḍaṅṅi
aṟiyādĕ ñānĕnṟĕ nṛttaṁ tuḍaṅṅi
(mānasa)