ആ..................................................
മാനസറാണി മാനസറാണി
മാനസറാണി മാനസറാണി
മാനത്തുണ്ടൊരു മയിലാട്ടം (2)
അതു കാണാന്‍ പോകണ പെണ്ണേ
മാനത്തുണ്ടൊരു മയിലാട്ടം
അതു കാണാന്‍ പോകണ പെണ്ണേ
നീലച്ചോലയില്‍ നീരാടണ്ടേ
നീന്തറിയാമോ പെണ്ണേ
മാനസറാണി മാനസറാണി (2)
ഏലക്കാടിനു മേലേ ഒരു മാലക്കാവടി പോലേ
ഏലക്കാടിനു മേലേ
ഏലക്കാടിനു മേലേ ഒരു മാലക്കാവടി പോലേ
ചന്ദ്രക്കലയുടെ ഗോപുര നടയില്‍ ചന്തം ചാര്‍ത്തിയതാരോ
മാനസറാണി മാനസറാണി (൨)
കൂട്ടിലിരിക്കും കുയിലേ
കൂട്ടിലിരിക്കും കുയിലേ നീ കൂകി വിളിക്കുവതാരേ (൨)
മാന്തളിര്‍ തിന്നു മയങ്ങീടും മണിമാരനുണര്‍ന്നോ ദൂരേ
മാനസറാണി മാനസറാണി (2)
അല്ലിത്താമരയാറ്റില്‍ വനമുല്ലകളാടും കാറ്റില്‍
അല്ലിത്താമരയാറ്റില്‍
അല്ലിത്താമരയാറ്റില്‍ വനമുല്ലകളാടും കാറ്റില്‍
ഓളക്കൈകളില്‍ ഓടുകയാണീ ഓടക്കുഴലിന്‍ തോണി
മാനസറാണി മാനസറാണി (2)