മാനസമണിയറ വാതില്‍ തുറന്നു
വാസന്തരാവുകള്‍ ആയിരം വന്നു
മോഹനസ്വപ്നങ്ങള്‍ മാടിവിളിക്കും
ആലോലമാടാന്‍ ദേവാ വാ........
മാമകതംബുരു രാഗങ്ങള്‍ മീട്ടുന്നു
താരുണ്യ സംഗമ താളലയത്തില്‍
കാരുണ്യം യാചിക്കും കാമുകി ഞാന്‍
മാധുര്യം പകരാന്‍ ദേവാ വാ...
കതിരൊളി വീശുനീ കുളിരലയായി
പുതിയൊരു പുലരിയെ പുല്‍കിടുവാന്‍
പുളകിത ഗാത്രിയായ് മാറ്റിടുവാന്‍
പുതുരഥമേറി ദേവാ വാ...