Maanasalolaa maradagavarnnaa neeyevide en maayakkannaa

മാനസലോലാ മരതകവര്‍ണ്ണാ നീയെവിടെ എന്‍ മായക്കണ്ണാ
Year
Language

മാനസലോലാ മരതകവര്‍ണ്ണാ
നീയെവിടേ എന്‍ മായക്കണ്ണാ
കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്‍
പുളകങ്ങള്‍ പെയ്യുവാ‍ന്‍ നീയെവിടെ?

എന്മെയ്യില്‍ മദനന്‍ കുളിര്‍ കുളിര്‍ കോരുന്നുവോ?
കിന്നാരം പറയാന്‍ വരൂ വരൂ വൈകാതെ നീ
കണ്ണാനിന്‍ പൊന്നോമല്‍ തനുവില്‍ തഴുകാം(2)
വ്യധിതമധുരതരം ഹൃദയനിനവുകളില്‍
സരസരസികതരം അണയുക നീ
മാനസലോലാ മരതകവര്‍ണ്ണാ
നീയെവിടേ എന്‍ മായക്കണ്ണാ?

മോഹങ്ങള്‍ കനവിന്‍ കതിര്‍ക്കുടം ചൂടുന്നുവോ?
ദാഹങ്ങള്‍ തണലിന്‍ തളിര്‍ച്ചുരം തേടുന്നുവോ?
കാര്‍വര്‍ണ്ണാ എന്മേനി പുണരാന്‍ വരുമോ?(2)
മഥിതമധുരരസം കഥിതമുരളിയുമായി
രഭസവിലസതരം അണയുകനീ
മാനസലോലാ മരതകവര്‍ണ്ണാ
നീയെവിടേ എന്‍ മായക്കണ്ണാ?

mānasalolā maradagavarṇṇā
nīyĕviḍe ĕn māyakkaṇṇā
kanagāṁgiyāmĕnṟĕ hṛdayabuḍaṅṅaḽil
puḽagaṅṅaḽ pĕyyuvān nīyĕviḍĕ?

ĕnmĕyyil madanan kuḽir kuḽir korunnuvo?
kinnāraṁ paṟayān varū varū vaigādĕ nī
kaṇṇānin pŏnnomal tanuvil taḻugāṁ(2)
vyadhidamadhuradaraṁ hṛdayaninavugaḽil
sarasarasigadaraṁ aṇayuga nī
mānasalolā maradagavarṇṇā
nīyĕviḍe ĕn māyakkaṇṇā?

mohaṅṅaḽ kanavin kadirkkuḍaṁ sūḍunnuvo?
dāhaṅṅaḽ taṇalin daḽirscuraṁ teḍunnuvo?
kārvarṇṇā ĕnmeni puṇarān varumo?(2)
mathidamadhurarasaṁ kathidamuraḽiyumāyi
rabhasavilasadaraṁ aṇayuganī
mānasalolā maradagavarṇṇā
nīyĕviḍe ĕn māyakkaṇṇā?