Maanasa yamunayil

മാനസ യമുനയില്‍
Work
Year
Language

മാനസയമുനയിലെ
മരാളകന്യക നീ....
പാവനമാം പ്രേമമേ നീ
വസന്തതിലകമല്ലോ....
(മാനസ.....)

അമൃതുമായ് വന്നു നീ
അകമിഴിയോരങ്ങള്‍..(അമൃതുമായ്..)
തലോടുന്നു യുഗം തോറും
ഇളംതൂവൽ‌ വിരലാല്‍...
(മാനസ.....)

കവികള്‍തന്‍ മൊഴിയില്‍ നീ
മാരിവില്ലാകുന്നു...(കവികള്‍തന്‍..)
തുടിക്കുന്നു...നിറം പെയ്യും
കിനാവായ്‌ നീ എന്നും....
(മാനസ.....)

mānasayamunayilĕ
marāḽaganyaga nī....
pāvanamāṁ premame nī
vasandadilagamallo....
(mānasa.....)

amṛtumāy vannu nī
agamiḻiyoraṅṅaḽ..(amṛtumāy..)
taloḍunnu yugaṁ toṟuṁ
iḽaṁtūval‌ viralāl...
(mānasa.....)

kavigaḽtan mŏḻiyil nī
mārivillāgunnu...(kavigaḽtan..)
tuḍikkunnu...niṟaṁ pĕyyuṁ
kināvāy‌ nī ĕnnuṁ....
(mānasa.....)