Maanasa saarasa malarmanyajariyil(pen)

മാനസ സാരസ മലര്‍മഞ്ജരിയില്‍(പെണ്‍)
Work
Year
Language

മാനസസാരസ മലര്‍മഞ്ജരിയില്‍
മധുനുകരാനൊരു ശലഭമെത്തും..
വിളഞ്ഞ മുന്തിരിമധു‍വാടികയില്‍
വിരുന്നുണ്ണാനൊരു കുരുവിയെത്തും..
ഒരു കുരുവിയെത്തും
(മാനസസാരസ)

കാനനവീഥിയില്‍ കാര്‍ത്തികവിളക്കുമായ്
കൈതകള്‍ നിരക്കുന്ന കാലമല്ലോ
മനമിതില്‍ സങ്കല്‍പ്പസുരഭിലകര്‍പ്പൂര
മണിദീപം കൊളുത്തീടൂ
ഹൃദയമേ .. ഹൃദയമേ
(മാനസസാരസ)

മുരളിയില്‍ പാടാതേ മൂളിമൂളി പാടാതേ
ചിറകുകളനങ്ങാതെ പാറിവരൂ
തരിവള കിലുങ്ങാതെ ..
മണിയറ തുറന്നാ‍ട്ടേ..
മലര്‍മെത്ത വിരിച്ചാട്ടേ..
ഹൃദയമേ ഹൃദയമേ
(മാനസസാരസ)

mānasasārasa malarmañjariyil
madhunugarānŏru śalabhamĕttuṁ..
viḽañña mundirimadhuvāḍigayil
virunnuṇṇānŏru kuruviyĕttuṁ..
ŏru kuruviyĕttuṁ
(mānasasārasa)

kānanavīthiyil kārttigaviḽakkumāy
kaidagaḽ nirakkunna kālamallo
manamidil saṅgalppasurabhilagarppūra
maṇidībaṁ kŏḽuttīḍū
hṛdayame .. hṛdayame
(mānasasārasa)

muraḽiyil pāḍāde mūḽimūḽi pāḍāde
siṟagugaḽanaṅṅādĕ pāṟivarū
tarivaḽa kiluṅṅādĕ ..
maṇiyaṟa tuṟannāṭṭe..
malarmĕtta viriccāṭṭe..
hṛdayame hṛdayame
(mānasasārasa)