Maanam tingal terottunnu

മാനം തിങ്കൾ തേരോട്ടുന്നു
Year
Language

♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
മാനം തിങ്കള്‍ തേരോട്ടുന്നു മൗനം താഴെ താരാട്ടുന്നു
നിന്‍റെ ഈ സ്നേഹസംഗീതം തിങ്ങും ഈ വീടിന്നു ധന്യം
ദൂരേ സായം സന്ധ്യാ നേരം കാണുന്നുവോ നീ ഏഴുനിലപ്പന്തല്‍
// മാനം തിങ്കള്‍ �...........................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

പൂമുടി തോര്‍ത്തി കണ്ണിലെ നീലക്കിനാവുകള്‍ കണ്ടും
മാറോടൊതുക്കി പൂമുത്തം കൂടെ പിറന്നവള്‍ക്കേകി
// പൂമുടി �...........//
പൊന്നും പൂവും വാരി അണിയിച്ചു നവവധു ആക്കുമ്പോള്‍
ദൂരേ സായം സന്ധ്യാ നേരം കാണുന്നുവോ നീ ഏഴുനിലപ്പന്തല്‍
// മാനം തിങ്കള്‍ �...........................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

ഓര്‍മ്മകള്‍ എത്തി നെഞ്ചിലെ ഓമല്‍ച്ചിരാകു കൊളുത്തി
പോയോരാക്കാലം മുന്നിലോ പൂവിന്‍ ചിലങ്ക നിരത്തി
// ഓര്‍മ്മകള്‍ �............//
എല്ലാ മോഹവും നെഞ്ചില്‍ ഒതുക്കി നീ പുഞ്ചിരി തൂകിടുമ്പോള്‍
ദൂരേ സായം സന്ധ്യാ നേരം കാണുന്നുവോ നീ ഏഴുനിലപ്പന്തല്‍
// മാനം തിങ്കള്‍ �...........................//
ഏഴുനിലപ്പന്തല്‍

♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
mānaṁ tiṅgaḽ teroṭṭunnu maunaṁ tāḻĕ tārāṭṭunnu
ninṟĕ ī snehasaṁgīdaṁ tiṅṅuṁ ī vīḍinnu dhanyaṁ
dūre sāyaṁ sandhyā neraṁ kāṇunnuvo nī eḻunilappandal
// mānaṁ tiṅgaḽ �...........................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

pūmuḍi tortti kaṇṇilĕ nīlakkināvugaḽ kaṇḍuṁ
māṟoḍŏdukki pūmuttaṁ kūḍĕ piṟannavaḽkkegi
// pūmuḍi �...........//
pŏnnuṁ pūvuṁ vāri aṇiyiccu navavadhu ākkumboḽ
dūre sāyaṁ sandhyā neraṁ kāṇunnuvo nī eḻunilappandal
// mānaṁ tiṅgaḽ �...........................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

ormmagaḽ ĕtti nĕñjilĕ omalscirāgu kŏḽutti
poyorākkālaṁ munnilo pūvin silaṅga niratti
// ormmagaḽ �............//
ĕllā mohavuṁ nĕñjil ŏdukki nī puñjiri tūgiḍumboḽ
dūre sāyaṁ sandhyā neraṁ kāṇunnuvo nī eḻunilappandal
// mānaṁ tiṅgaḽ �...........................//
eḻunilappandal