മാനം തെളിഞ്ഞു മഴക്കാറു മാഞ്ഞു
മാനം തെളിഞ്ഞു മഴക്കാറു മാഞ്ഞു
മാമതിബിംബം അണഞ്ഞു
മാമകജീവിതം മാകന്ദവല്ലീ
മാമലർ ചൂടി വിരിഞ്ഞു
ഞാൻ കണ്ട സ്വപ്നം ഉടലാർന്നു വന്നെൻ
തങ്കക്കരങ്ങൾ കവർന്നു
സങ്കൽപ്പസാമ്രാജ്യമെല്ലാമെൻ മുന്നിൽ
സത്യങ്ങളായി നിരന്നു
മായാതെ നിൽക്കുക നീയെന്നുമെന്റെ
മാനസാനന്ദത്തിടമ്പേ
മാറാതെ നീമാത്രമെന്നുമെൻ ചേതോ
മാധുര്യമായ് നിലനിൽക്കൂ
mānaṁ tĕḽiññu maḻakkāṟu māññu
māmadibiṁbaṁ aṇaññu
māmagajīvidaṁ māgandavallī
māmalar sūḍi viriññu
ñān kaṇḍa svapnaṁ uḍalārnnu vannĕn
taṅgakkaraṅṅaḽ kavarnnu
saṅgalppasāmrājyamĕllāmĕn munnil
satyaṅṅaḽāyi nirannu
māyādĕ nilkkuga nīyĕnnumĕnṟĕ
mānasānandattiḍambe
māṟādĕ nīmātramĕnnumĕn sedo
mādhuryamāy nilanilkkū