Maanam irundu

മാനം ഇരുണ്ടു
Work
Year
Language

മാനമിരുണ്ടു, മഴക്കാറ്റരണ്ടു
മാനസ ചക്രവാളത്തിൽ
തങ്കത്താരവും കൂടി മറഞ്ഞു, മറഞ്ഞു, മറഞ്ഞു
(മാനമിരുണ്ടു...)

ദുഃഖ മരുഭൂ തടവറയിൽ, അന്തമില്ലാത്ത വിജനതയിൽ
കാണാത്ത കാൽവരി കുന്നു കേറുന്നു
വേദന തൻ മരക്കുരിശുമായ്‌ ഞാൻ
(മാനമിരുണ്ടു...)

മനുഷ്യനുണ്ടോ തുറമുഖങ്ങൾ
കാലത്തിനുണ്ടോ തീരങ്ങൾ
മനുഷ്യനുണ്ടോ തുറമുഖങ്ങൾ
കാലത്തിനുണ്ടോ തീരങ്ങൾ
പുലരികൾ മുറിവേറ്റു വീണൊരെൻ വാടിയിൽ
പുലരുമോ പുത്തനുഷസ്സു വീണ്ടും
(മാനമിരുണ്ടു...)

mānamiruṇḍu, maḻakkāṭraraṇḍu
mānasa sakravāḽattil
taṅgattāravuṁ kūḍi maṟaññu, maṟaññu, maṟaññu
(mānamiruṇḍu...)

duḥkha marubhū taḍavaṟayil, andamillātta vijanadayil
kāṇātta kālvari kunnu keṟunnu
vedana tan marakkuriśumāy‌ ñān
(mānamiruṇḍu...)

manuṣyanuṇḍo tuṟamukhaṅṅaḽ
kālattinuṇḍo tīraṅṅaḽ
manuṣyanuṇḍo tuṟamukhaṅṅaḽ
kālattinuṇḍo tīraṅṅaḽ
pularigaḽ muṟiveṭru vīṇŏrĕn vāḍiyil
pularumo puttanuṣassu vīṇḍuṁ
(mānamiruṇḍu...)