Maamgalyappoovilirikkum

മാംഗല്യപ്പൂവിലിരിക്കും
Work
Year
Language

മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി വിളിച്ചു
പോരൂ നീ വസന്തകന്യേ തങ്കത്തേരില്‍
മുത്തോലത്തോരണമിട്ടു മുറ്റം നീളേ
മുറ്റം നീളേ...
(മാംഗല്യ)

തൂമഞ്ഞിന്‍ തുരുത്തിലാകെ ലാവണ്യപ്പൊന്മുത്ത്
താളത്തില്‍ മിന്നും നേരത്ത്
പൂഞ്ചോലക്കരയും കാവും ചേറാടിക്കതിരും കാണാം
പൂവേപൊലി നിറപൊലി പാടി പോരൂ നീ
(മാംഗല്യ)

തീരങ്ങള്‍ക്കുമ്മ കൊടുക്കും നീലത്തിരമാലകളില്‍
നീരാടിപ്പോരും നേരത്ത്
മൂവന്തിക്കുളിരും കാറ്റും പൂവള്ളിക്കുടിലും തേടി
പാടും കിളിയിണകളെ നോക്കി പോരൂ നീ
(മാംഗല്യ)

māṁgalyappūvilirikkuṁ māṇikyattumbi viḽiccu
porū nī vasandaganye taṅgatteril
muttolattoraṇamiṭṭu muṭraṁ nīḽe
muṭraṁ nīḽe...
(māṁgalya)

tūmaññin duruttilāgĕ lāvaṇyappŏnmutt
tāḽattil minnuṁ neratt
pūñjolakkarayuṁ kāvuṁ seṟāḍikkadiruṁ kāṇāṁ
pūvebŏli niṟabŏli pāḍi porū nī
(māṁgalya)

tīraṅṅaḽkkumma kŏḍukkuṁ nīlattiramālagaḽil
nīrāḍipporuṁ neratt
mūvandikkuḽiruṁ kāṭruṁ pūvaḽḽikkuḍiluṁ teḍi
pāḍuṁ kiḽiyiṇagaḽĕ nokki porū nī
(māṁgalya)