(M) മാമ്പുള്ളിക്കാവിൽ മരതകക്കാവിൽ
മണിക്കൊന്ന കണിവെച്ച തമ്പുരാട്ടീ
മഞ്ഞളിൻ നിറം കൊണ്ടും
മൈക്കണ്ണിൻ മുന കൊണ്ടും
മദനനെ മയക്കുന്ന തമ്പുരാട്ടീ ഇവളിനി
മംഗലത്തു വിളക്കു വെയ്ക്കണ വമ്പുകാരീ
(മാമ്പുള്ളി...)
(F) ചന്ദ്രകാന്തക്കല്ലുപോലെ
ഇന്ദ്രനീല ചാന്തിൽ മുങ്ങും
ചൈത്രനിലാവൊത്ത തമ്പുരാനേ
കണ്ണുകൊണ്ടു വാൾ തൊടുത്തും
പുഞ്ചിരിപ്പൂവാൽ തടുത്തും
അങ്കത്തിനായ് വരും ചേകവരേ
(M) കളരിയിൽ ഇനിയൊരു മിന്നായം
കാൽത്തളയുടെ കളമൊഴിനാദം
പാൽനുര നുരയുമൊരിവളുടെ രാമായണം
(മാമ്പുള്ളി...)
(M) നീ വലംകാൽ വെച്ച നേരം
പൂത്തുവല്ലോ പൊന്നശോകം
നീ തൊട്ടാൽ പാടിടും നന്തുണി പോലും
എണ്ണ തീരും കൽവിളക്കിൽ
വെണ്ണിലാവേ നീ ഉദിച്ചാൽ
പൂവിതൾ നാളങ്ങൾ കഥകളിയാടും
(F) നിറപറ നിറയണ പൊന്നാലേ
കിളിമകൾ പറയണ കഥയാലേ
ഓട്ടുരുളിയിൽ ഇരുമനസ്സിൻ പഞ്ചാമൃതം
(മാമ്പുള്ളി...)