Maamboovin manamolugum

മാമ്പൂവിന്‍ മനമൊഴുകും
Work
Year
Language

മാമ്പൂവിന്‍ മണമൊഴുകും നാളില്‍
നവമി നിലാക്കുളിരുള്ള രാവില്‍
പ്രിയതമന്‍ വരുമെന്നു കനവു കണ്ടൂ
പൊന്‍കനവു കണ്ടൂ...
ഞാന്‍ അലിഞ്ഞുപോയി...
(മാമ്പൂവിന്‍ ...)

ദൂരെയാണെങ്കിലും നിന്നോര്‍മ്മകള്‍
തുമ്പികളായ് എന്നില്‍ താളം തുള്ളി
ദൂരെയാണെങ്കിലും നിന്നോര്‍മ്മകള്‍
തുമ്പികളായ് എന്നില്‍ താളം തുള്ളി
നീ പണ്ടു ചൊല്ലിയ കളിവാക്കുകള്‍
എന്‍ ചുണ്ടില്‍ പകര്‍ന്നു അതിമാധുര്യം
നീ പണ്ടു ചൊല്ലിയ കളിവാക്കുകള്‍
എന്‍ ചുണ്ടില്‍ പകര്‍ന്നു അതിമാധുര്യം
(മാമ്പൂവിന്‍ ...)

ആശകള്‍ തേടുന്ന നേരങ്ങളില്‍
ഈ മനക്കണ്ണില്‍ നിന്‍ സ്വർണ്ണരൂപം
ആശകള്‍ തേടുന്ന നേരങ്ങളില്‍
ഈ മനക്കണ്ണില്‍ നിന്‍ സ്വർണ്ണരൂപം
നീ പണ്ടുപാടിയ കളഗാനങ്ങള്‍
എന്‍ കാതില്‍ പകർന്നൂ നിറസാന്ത്വനം
നീ പണ്ടുപാടിയ കളഗാനങ്ങള്‍
എന്‍ കാതില്‍ പകർന്നൂ നിറസാന്ത്വനം
(മാമ്പൂവിന്‍ ...)

māmbūvin maṇamŏḻuguṁ nāḽil
navami nilākkuḽiruḽḽa rāvil
priyadaman varumĕnnu kanavu kaṇḍū
pŏnkanavu kaṇḍū...
ñān aliññuboyi...
(māmbūvin ...)

dūrĕyāṇĕṅgiluṁ ninnormmagaḽ
tumbigaḽāy ĕnnil tāḽaṁ tuḽḽi
dūrĕyāṇĕṅgiluṁ ninnormmagaḽ
tumbigaḽāy ĕnnil tāḽaṁ tuḽḽi
nī paṇḍu sŏlliya kaḽivākkugaḽ
ĕn suṇḍil pagarnnu adimādhuryaṁ
nī paṇḍu sŏlliya kaḽivākkugaḽ
ĕn suṇḍil pagarnnu adimādhuryaṁ
(māmbūvin ...)

āśagaḽ teḍunna neraṅṅaḽil
ī manakkaṇṇil nin svarṇṇarūbaṁ
āśagaḽ teḍunna neraṅṅaḽil
ī manakkaṇṇil nin svarṇṇarūbaṁ
nī paṇḍubāḍiya kaḽagānaṅṅaḽ
ĕn kādil pagarnnū niṟasāndvanaṁ
nī paṇḍubāḍiya kaḽagānaṅṅaḽ
ĕn kādil pagarnnū niṟasāndvanaṁ
(māmbūvin ...)