Maamala naattil

മാമല നാട്ടില്‍
Year
Language

മാമലനാട്ടിൽ പൊന്നോണം
മാവേലിയെത്തണ കല്യാണം(മാമല)
ഒയ്യാരം പറയലു നിറുത്തി
പാടെടി പാടെടി പൊൻ കിളിയേ
ഏ.. പാടെടി പാടെടി പൊന്‍ കിളിയേ (2)
മാതേവർക്കൊരു തറ വേണം
തറയുടെ മേലോരു കുട വേണം (മാതേവര്‍)
കുടയുടെ താഴെ പൂ വേണം
പൂവാലൊരു കളമെഴുതേണം
ഓ പൂവാലൊരു കളമെഴുതേണം (2)
കാക്കപ്പൂവേ കാക്കപ്പൂവേ
കളമെഴുതാൻപൂ തരുമോ കാക്കപ്പൂവേ
പൂവുണ്ടല്ലോ പൂപ്പറ വേണം
പുത്തരിക്കു പായസത്തിനു തേനും വേണം,തേനും വേണം (പൂവുണ്ടല്ലോ)
മാടത്തിനുള്ളിലെ മക്കൾ വിളിക്കുമ്പോൾ
മാനത്തൂന്നെഴുന്നള്ളും മാവേലി
തെയ് താ മാനത്തൂന്നെഴുന്നള്ളും മാവേലി
ഓ,,ഓ,,ഓ ,,ഓ,,ഓ,ഓഹോ(2)

പൊക്കാടിമുറ്റത്തു കുമ്മിയടിക്കുമ്പം
ഒപ്പത്തിൽ ചോടു വയ്ക്കും മാവേലി
തെയ് താ ഒപ്പത്തിൽ ചോടു വയ്ക്കും മാവേലി
ഓ,,ഓ,,ഓ ,,ഓ,,ഓ,ഓഹോ(2)

പുത്തരിച്ചോറുണ്ട് ഏത്തയ്ക്കാക്കറിയുണ്ട്(4)
സദ്യയ്ക്കു നാലു കൂട്ടം മാവേലി
തെയ് താ സദ്യയ്ക്കു നാലു കൂട്ടം മാവേലി
ഓ,,ഓ,,ഓ ,,ഓ,,ഓ,ഓഹോ(2)

māmalanāṭṭil pŏnnoṇaṁ
māveliyĕttaṇa kalyāṇaṁ(māmala)
ŏyyāraṁ paṟayalu niṟutti
pāḍĕḍi pāḍĕḍi pŏn kiḽiye
e.. pāḍĕḍi pāḍĕḍi pŏn kiḽiye (2)
mādevarkkŏru taṟa veṇaṁ
taṟayuḍĕ meloru kuḍa veṇaṁ (mādevar)
kuḍayuḍĕ tāḻĕ pū veṇaṁ
pūvālŏru kaḽamĕḻudeṇaṁ
o pūvālŏru kaḽamĕḻudeṇaṁ (2)
kākkappūve kākkappūve
kaḽamĕḻudānpū tarumo kākkappūve
pūvuṇḍallo pūppaṟa veṇaṁ
puttarikku pāyasattinu tenuṁ veṇaṁ,tenuṁ veṇaṁ (pūvuṇḍallo)
māḍattinuḽḽilĕ makkaḽ viḽikkumboḽ
mānattūnnĕḻunnaḽḽuṁ māveli
tĕy tā mānattūnnĕḻunnaḽḽuṁ māveli
o,,o,,o ,,o,,o,oho(2)

pŏkkāḍimuṭrattu kummiyaḍikkumbaṁ
ŏppattil soḍu vaykkuṁ māveli
tĕy tā ŏppattil soḍu vaykkuṁ māveli
o,,o,,o ,,o,,o,oho(2)

puttariccoṟuṇḍ ettaykkākkaṟiyuṇḍ(4)
sadyaykku nālu kūṭṭaṁ māveli
tĕy tā sadyaykku nālu kūṭṭaṁ māveli
o,,o,,o ,,o,,o,oho(2)