മാമകജീവിതലതികയില്‍ വിലസും പൊന്മലരെന്‍ മകളെ
മംഗലദായകനരുളും കുഞ്ഞിനഭംഗുരനന്മകളെ
അനുപയിലനുപമമധുരിമ കലരും മാന്തളിരിന്‍ തനു നിന്‍
അഴകിതിലരുതൊരു മലിനത വരുവാനിടയേകരുതീശന്‍
കാലം ചെറ്റു കഴിഞ്ഞാല്‍ നീയൊരു കാമിനിയായിത്തീരും
അതുപൊഴുതൊരു പതികരഗതമാം തവ വിധിഗതിയാല്‍ മകളെ
അകമതിലനുദിനമവനെക്കരുതേണം ഈശ്വരനെപ്പോലെ
തകര്‍ന്നുപോമൊരു പളുങ്കുപാത്രം തരുണീജനഗാത്രം
തന്വീമണിതന്‍ ശാശ്വതധനമോ ചാരിത്ര്യം മാത്രം.
മുലകുടിമാറാച്ചെറുപൈതലയേ കരളില്‍ക്കരുതുക നീ
സചരിതയായി കഴിയുവതിന്നായു് മരണം വരെയും നീ
māmagajīvidaladigayil vilasuṁ pŏnmalarĕn magaḽĕ
maṁgaladāyaganaruḽuṁ kuññinabhaṁgurananmagaḽĕ
anubayilanubamamadhurima kalaruṁ māndaḽirin danu nin
aḻagidilarudŏru malinada varuvāniḍayegarudīśan
kālaṁ sĕṭru kaḻiññāl nīyŏru kāminiyāyittīruṁ
adubŏḻudŏru padigaragadamāṁ tava vidhigadiyāl magaḽĕ
agamadilanudinamavanĕkkarudeṇaṁ īśvaranĕppolĕ
tagarnnubomŏru paḽuṅgubātraṁ taruṇījanagātraṁ
tanvīmaṇidan śāśvadadhanamo sāritryaṁ mātraṁ.
mulaguḍimāṟāccĕṟubaidalaye karaḽilkkaruduga nī
sasaridayāyi kaḻiyuvadinnāyu് maraṇaṁ varĕyuṁ nī