Maaladi poovallikkudilil [F]

മാലതി പൂവള്ളിക്കുടിലില്‍ [F]
Work
Year
Language

മാലതിപ്പൂവള്ളിക്കുടിലില്‍ ഉറങ്ങുന്ന ശലഭങ്ങളേ പോരൂ
കുങ്കുമപ്പൂമരച്ചില്ലയില്‍ ആടുന്ന കിളിമകളേ പോരൂ
ഇതു വഴി പറന്നു പോരൂ
(മാലതി...... )

മാനത്തെ മന്ദാരത്തോപ്പുകള്‍ പൂക്കും വൃശ്ചികപ്പുലരികളില്‍ (2)
കദളിപ്പൊന്‍ കൂമ്പിലെ തേന്‍ നുകര്‍ന്നായിരം (2)
മധുരം ഗീതം പാടാന്‍ പോരൂ
ഇതു വഴി പറന്നു പോരൂ
(മാലതി...... )

കുഞ്ഞിളം കാറ്റു തലോടി വളര്‍ത്തും കുടമുല്ലക്കാടുകളില്‍ (2)
വാസന്ത കന്യകള്‍ വിരുന്നിനെത്തും നേരം (2)
താമരയാറ്റില്‍ കുളിച്ചു പോരൂ
ഇതു വഴി പറന്നു പോരൂ
(മാലതി...... )

māladippūvaḽḽikkuḍilil uṟaṅṅunna śalabhaṅṅaḽe porū
kuṅgumappūmaraccillayil āḍunna kiḽimagaḽe porū
idu vaḻi paṟannu porū
(māladi...... )

mānattĕ mandārattoppugaḽ pūkkuṁ vṛścigappularigaḽil (2)
kadaḽippŏn kūmbilĕ ten nugarnnāyiraṁ (2)
madhuraṁ gīdaṁ pāḍān porū
idu vaḻi paṟannu porū
(māladi...... )

kuññiḽaṁ kāṭru taloḍi vaḽarttuṁ kuḍamullakkāḍugaḽil (2)
vāsanda kanyagaḽ virunninĕttuṁ neraṁ (2)
tāmarayāṭril kuḽiccu porū
idu vaḻi paṟannu porū
(māladi...... )