മാലാഖയായ് നീ വരുമോ സഖീ
മാലേയ ഭാവം പകരൂ സഖീ
നീയെന്‍ ജീവനില്‍ രാഗം തൂകുമോ
നീയെന്നില്‍ പ്രേമാമൃതം
അനുരാഗലോലം അരികില്‍ വരൂ
അകതാരില്‍ ഈണം പകരാന്‍ വരൂ
നീയെന്‍ മാനസം തേടും ജീവിതം
നീയെന്റെ ദേവാലയം
(മാലാഖ)
കരതാരില്‍ സുമമാല
മനതാരില്‍ രതിമേള
ശാലീനതേ നീ വരൂ
സാമഗാനഗീതികള്‍ വേണുവൂതവേ
സാലകാല ഭേരികള്‍ താളമാകവേ
മതിമോഹമണയാത്ത ദീപം
(മാലാഖ)
മധുമാസ മലരായി
വിധു രാവില്‍ വിടരുമ്പോള്‍
ആത്മാവില്‍ തേന്‍ തൂകുമോ
രാഗലോലനായി ഞാന്‍ കാത്തിരുന്നിടാം
നാകലോകമാകെയും കൈവെടിഞ്ഞിടാം
വധുവായി വരൂ നീയെന്‍ ദേവി
(മാലാഖ)
നീയെന്നില്‍ പ്രേമാമൃതം
നീയെന്റെ ദേവാലയം
നീയെന്നില്‍ പ്രേമാമൃതം......