Maalaakhamaarude

മാലാഖമാരുടെ
Year
Language

മാലാഖമാരുടെ വളര്‍ത്തുകിളികള്‍
മണിയരയന്നങ്ങള്‍ - രണ്ടു മണിയരയന്നങ്ങള്‍
ഭൂമിയില്‍ പണ്ടൊരു താമരപ്പൊയ്കയില്‍
പൂനുള്ളാന്‍ വന്നൂ -പൂനുള്ളാന്‍ വന്നൂ (മാലാഖമാരുടെ)

ഇളം മഞ്ഞില്‍ നീരാടി -
ഇളം വെയിലില്‍ മെയ് തോര്‍ത്തി
ഇല്ലില്ലം കാട്ടിലവര്‍ കിടന്നുറങ്ങി
പൂവമ്പന്‍ തെളിക്കുന്ന പുഷ്പവിമാനത്തില്‍
പൂക്കാലമതുവഴി കടന്നു പോയി (മാലാഖമാരുടെ)

പൊയ്കയുടെ കടവത്ത് പുന്നാരപ്പാടത്ത്
പൊന്മുട്ടയിട്ടേച്ചു കിളികള്‍ പോയി
പാതിരായതും കൊണ്ടു നടന്നപ്പോള്‍
ഭൂമിയില്‍ വെളുത്തവാവുണ്ടായി. (മാലാഖമാരുടെ)

കരിമുകില്‍പ്പാടത്തെ കരുമാടിക്കുട്ടന്മാര്‍
കടലിലാ പൊന്മുട്ടയെറിഞ്ഞുടച്ചു
പാതിരായതും തേടി നടന്നപ്പോള്‍
ഭൂമിയില്‍ കറുത്തവാവുണ്ടായി (മാലാഖമാരുടെ)

mālākhamāruḍĕ vaḽarttugiḽigaḽ
maṇiyarayannaṅṅaḽ - raṇḍu maṇiyarayannaṅṅaḽ
bhūmiyil paṇḍŏru tāmarappŏygayil
pūnuḽḽān vannū -pūnuḽḽān vannū (mālākhamāruḍĕ)

iḽaṁ maññil nīrāḍi -
iḽaṁ vĕyilil mĕy tortti
illillaṁ kāṭṭilavar kiḍannuṟaṅṅi
pūvamban dĕḽikkunna puṣpavimānattil
pūkkālamaduvaḻi kaḍannu poyi (mālākhamāruḍĕ)

pŏygayuḍĕ kaḍavatt punnārappāḍatt
pŏnmuṭṭayiṭṭeccu kiḽigaḽ poyi
pādirāyaduṁ kŏṇḍu naḍannappoḽ
bhūmiyil vĕḽuttavāvuṇḍāyi. (mālākhamāruḍĕ)

karimugilppāḍattĕ karumāḍikkuṭṭanmār
kaḍalilā pŏnmuṭṭayĕṟiññuḍaccu
pādirāyaduṁ teḍi naḍannappoḽ
bhūmiyil kaṟuttavāvuṇḍāyi (mālākhamāruḍĕ)