Maala maala varanamaala

മാല മാല വരണമാല
Work
Year
Language

മാല... മാ‍ല വരണമാല
ഇതു മാലതിപൂകൊണ്ടു ഞാന്‍ തന്നെ കോര്‍ത്തൊരു മാലാ
വേണോ ഇതു വേണോ?
വെളുക്കുവോളം വിരുന്നു വേണോ ചെറുപ്പക്കാരാ?
മാലാ.....

ദിവസവും ഞാന്‍ സ്വപ്നം കാണും
ദേവനുണ്ടീ സദസ്സില്‍
ആ......
തുറന്നു നോക്കാതെനിക്കു കാണാം
തുടിച്ചുതു ള്ളും ഹൃദയം ആ മനോഹര ഹൃദയം
അതിന്റെ താളം അതിന്റെ ദാഹം എനിക്കറിയാം
എല്ലമെല്ലാമെനിക്കറിയാം
(മാലാ..)
ചെറുപ്പം മുതല്‍ ഞാന്‍ കാത്തിരിക്കും
പുരുഷനുണ്ടീ സദസ്സില്‍
ആ.....
മുറിച്ചു നോക്കാതെനിക്കു കാണാം
നിറഞ്ഞു പതയും രക്തം
ആഞരമ്പിലെ രക്തം അതിന്റെ ഗന്ധവും അതിന്റെ ചൂടും എനിക്കറിയാം
എല്ലാമെല്ലമെനിക്കറിയാം
(മാലാ..)

māla... māla varaṇamāla
idu māladibūgŏṇḍu ñān dannĕ korttŏru mālā
veṇo idu veṇo?
vĕḽukkuvoḽaṁ virunnu veṇo sĕṟuppakkārā?
mālā.....

divasavuṁ ñān svapnaṁ kāṇuṁ
devanuṇḍī sadassil
ā......
tuṟannu nokkādĕnikku kāṇāṁ
tuḍiccudu ḽḽuṁ hṛdayaṁ ā manohara hṛdayaṁ
adinṟĕ tāḽaṁ adinṟĕ dāhaṁ ĕnikkaṟiyāṁ
ĕllamĕllāmĕnikkaṟiyāṁ
(mālā..)
sĕṟuppaṁ mudal ñān kāttirikkuṁ
puruṣanuṇḍī sadassil
ā.....
muṟiccu nokkādĕnikku kāṇāṁ
niṟaññu padayuṁ raktaṁ
āñarambilĕ raktaṁ adinṟĕ gandhavuṁ adinṟĕ sūḍuṁ ĕnikkaṟiyāṁ
ĕllāmĕllamĕnikkaṟiyāṁ
(mālā..)