Maahendraneela

മാഹേന്ദ്രനീല
Work
Year
Language

മാഹേന്ദ്രനീലമണിമലയില്‍ മരുത്വാമലയില്‍
മേഞ്ഞുനടക്കും ധനുപൌര്‍ണ്ണമിയൊരു
കാമധേനു (മാഹേന്ദ്ര)

ഭൂമിയിലെ പൂവുകള്‍ക്കും പൂക്കള്‍ നുള്ളും കാമുകര്‍ക്കും
നിത്യതാരുണ്യത്തിന്നമൃതം ചുരത്തും കാമധേനു
എത്ര കറന്നാലും അകിടു വറ്റാത്തൊരു കാമധേനു
(മാഹേന്ദ്ര)

സ്വര്‍ഗ്ഗത്തിലെ താരകള്‍ക്കും
സ്വപ്നം കാണും കന്യകള്‍ക്കും
സ്വര്‍ഗ്ഗത്തിലെ താരകള്‍ക്കും
സ്വപ്നം കാണും കന്യകള്‍ക്കും
അംഗലാവണ്യത്തിന്‍ കളഭം നല്‍കും കാമധേനു
എത്രവിളിച്ചാലുമരികില്‍ വരാത്തൊരു കാമധേനു
(മാഹേന്ദ്ര)

māhendranīlamaṇimalayil marutvāmalayil
meññunaḍakkuṁ dhanubaൌrṇṇamiyŏru
kāmadhenu (māhendra)

bhūmiyilĕ pūvugaḽkkuṁ pūkkaḽ nuḽḽuṁ kāmugarkkuṁ
nityadāruṇyattinnamṛtaṁ surattuṁ kāmadhenu
ĕtra kaṟannāluṁ agiḍu vaṭrāttŏru kāmadhenu
(māhendra)

svarggattilĕ tāragaḽkkuṁ
svapnaṁ kāṇuṁ kanyagaḽkkuṁ
svarggattilĕ tāragaḽkkuṁ
svapnaṁ kāṇuṁ kanyagaḽkkuṁ
aṁgalāvaṇyattin kaḽabhaṁ nalguṁ kāmadhenu
ĕtraviḽiccālumarigil varāttŏru kāmadhenu
(māhendra)