Maagha maasam

മാഘ മാസം
Year
Language

മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍
മേഘമാകും തിരശ്ശില നീങ്ങും രാവില്‍
അഷ്ടപദീഗാനങ്ങള്‍ അലയിളകി
അനുരാഗം ഈണത്തില്‍ വീണമീട്ടി
(മാഘമാസം)

മുഖമാകും താമരയില്‍ നിലാവൊരുക്കി
മനമാകും പൂമൊട്ടില്‍ മധുചുരത്തി
മാധവനെത്തേടിനിന്ന രാധയായി
മലര്‍മെയ്യാള്‍ കാത്തിരുന്നു വിവശയായി
(മാഘമാസം)

കുളിരോലും വള്ളിക്കുടിലില്‍ അനംഗനെത്തി
ശരമാരിപെയ്യും മദനരംഗമാക്കി
നീലവര്‍ണ്ണ നീര്‍പ്പുഴകള്‍ നിറഞ്ഞൊഴുകി
രാജഹംസലീലയാലെ കലാശമാടി
(മാഘമാസം)

māghamāsaṁ malligappū korkkuṁ kāvil
meghamāguṁ tiraśśila nīṅṅuṁ rāvil
aṣṭabadīgānaṅṅaḽ alayiḽagi
anurāgaṁ īṇattil vīṇamīṭṭi
(māghamāsaṁ)

mukhamāguṁ tāmarayil nilāvŏrukki
manamāguṁ pūmŏṭṭil madhusuratti
mādhavanĕtteḍininna rādhayāyi
malarmĕyyāḽ kāttirunnu vivaśayāyi
(māghamāsaṁ)

kuḽiroluṁ vaḽḽikkuḍilil anaṁganĕtti
śaramāribĕyyuṁ madanaraṁgamākki
nīlavarṇṇa nīrppuḻagaḽ niṟaññŏḻugi
rājahaṁsalīlayālĕ kalāśamāḍi
(māghamāsaṁ)