Maaganda puspame

മാകന്ദ പുഷ്പമേ
Work
Year
Language

ആ.....
മാകന്ദപുഷ്പമേ നീ......
മാ‍കന്ദപുഷ്പമേ മാറിലണിയൂ
ഹേമന്തസഖിനല്‍കും സ്നേഹോപഹാരം ഈ
നീഹാരശീകര രത്നഹാരം
നീഹാരശീകര രത്നഹാരം..
മാകന്ദപുഷ്പമേ.....

നിന്‍ ദലപുടങ്ങളിലേതോ വിരഹിണിതന്‍
നൊമ്പരം പടര്‍ത്തിയ നാളങ്ങളോ
ഋതുമംഗലമായ് കൊളുത്തിവെച്ചൊരു
സുരഭിലദീപത്തിന്‍ ജ്വാലകളോ
മാകന്ദപുഷ്പമേ..........

നിന്നിതള്‍ചൊടികളിലേതോ പ്രിയകരമാം
മന്ത്രങ്ങള്‍ ഉരുവിടും താളങ്ങളോ
ഒരുപൊന്‍ തകിടില്‍ പകര്‍ത്തിവെച്ചൊരു
മധുരാനുരാഗത്തിന്നീണങ്ങളോ
മാകന്ദപുഷ്പമേ......

ā.....
māgandabuṣpame nī......
māgandabuṣpame māṟilaṇiyū
hemandasakhinalguṁ snehobahāraṁ ī
nīhāraśīgara ratnahāraṁ
nīhāraśīgara ratnahāraṁ..
māgandabuṣpame.....

nin dalabuḍaṅṅaḽiledo virahiṇidan
nŏmbaraṁ paḍarttiya nāḽaṅṅaḽo
ṛtumaṁgalamāy kŏḽuttivĕccŏru
surabhiladībattin jvālagaḽo
māgandabuṣpame..........

ninnidaḽcŏḍigaḽiledo priyagaramāṁ
mandraṅṅaḽ uruviḍuṁ tāḽaṅṅaḽo
ŏrubŏn dagiḍil pagarttivĕccŏru
madhurānurāgattinnīṇaṅṅaḽo
māgandabuṣpame......