Maadhavam poy maranyanyau

മാധവം പോയ്‌ മറഞ്ഞു
Work
Year
Language

മാധവം പോയ്‌മറഞ്ഞു മാമ്പൂ കൊഴിഞ്ഞു പോയി
പാവം പൂങ്കുയിലേകയായി......(2)
എന്നരികില്‍ നീയില്ലെങ്കില്‍ വിടരുമോ ഈ മനസ്സില്‍
ഇനിയൊരു പൂക്കാലം.....
മാധവം പോയ്‌മറഞ്ഞു മാമ്പൂ കൊഴിഞ്ഞു പോയി

ഉറങ്ങുവാനായ് ഞാനൊരുങ്ങവേ
നിന്‍ കോമളരൂപമെന്നെ വിളിച്ചുണര്‍ത്തും(ഉറങ്ങുവാനായ്...)
ഇന്നു വരും നാളെ വരും എന്നോര്‍ക്കുമ്പോള്‍
എത്രയെത്ര പുഷ്പാഞ്ജലികള്‍ നേരും ഞാന്‍ (ഇന്നു വരും...)
മാധവം പോയ്‌മറഞ്ഞു മാമ്പൂ കൊഴിഞ്ഞു പോയി

ആയിരമായിരം ദിനരാത്രങ്ങള്‍
നിന്നെയും പൂജിച്ചു് തപസ്സിരിക്കാം (ആയിരമായിരം....)
ആ പാദതാളങ്ങള്‍ കേള്‍ക്കുവാനായ് ഞാന്‍
ഈ ജന്മം മുഴുവനും കാത്തിരിക്കാം..(ആ പാദ...)
(മാധവം പോയ്‌മറഞ്ഞു....)

mādhavaṁ poy‌maṟaññu māmbū kŏḻiññu poyi
pāvaṁ pūṅguyilegayāyi......(2)
ĕnnarigil nīyillĕṅgil viḍarumo ī manassil
iniyŏru pūkkālaṁ.....
mādhavaṁ poy‌maṟaññu māmbū kŏḻiññu poyi

uṟaṅṅuvānāy ñānŏruṅṅave
nin komaḽarūbamĕnnĕ viḽiccuṇarttuṁ(uṟaṅṅuvānāy...)
innu varuṁ nāḽĕ varuṁ ĕnnorkkumboḽ
ĕtrayĕtra puṣpāñjaligaḽ neruṁ ñān (innu varuṁ...)
mādhavaṁ poy‌maṟaññu māmbū kŏḻiññu poyi

āyiramāyiraṁ dinarātraṅṅaḽ
ninnĕyuṁ pūjiccu് tabassirikkāṁ (āyiramāyiraṁ....)
ā pādadāḽaṅṅaḽ keḽkkuvānāy ñān
ī janmaṁ muḻuvanuṁ kāttirikkāṁ..(ā pāda...)
(mādhavaṁ poy‌maṟaññu....)