Maadattin makkale

മാടത്തിന്‍ മക്കളേ
Year
Language

മാടത്തിന്‍ മക്കളേ.. വന്നാട്ടേ വന്നാട്ടേ
പാടത്തിന്‍ മക്കളേ...വന്നാട്ടേ വന്നാട്ടേ
മണ്ണിന്റെ മക്കളേ....വന്നാട്ടേ വന്നാട്ടേ

വന്നാട്ടേ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ

നാടിന്റെ വിളിയാണ് നന്മവരണവഴിയാണ്
നാടിനായി ജോലി ഹാ നാളെ നല്ല കൂലി
വന്നാട്ടേ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ

മാടത്തിന്‍ മക്കളേ പാടത്തിന്‍ മക്കളേ മണ്ണിന്റെ മക്കളേ വന്നാട്ടേ ഹോയ്........
മാമലമേലേ.......
മമ്മട്ടികൊണ്ടാ കോടാലികൊണ്ടാ പിക്കാസുകൊണ്ടാ കണ്ണമ്മേ
മാമലമേലേ വേലതന്‍ കൊടിക്കൂറയേന്തി ചെന്നാട്ടേ
ഹോയ് ഹോയ് ഹോയ് ഹോയ്

കാടുവെട്ടി കന്നുപൂട്ടി കട്ടതല്ലിയ കൈകളേ
വേലയെന്നുകേട്ടാല്‍പ്പിന്നെ കൈതരിക്കണ നെഞ്ചുകളേ
നാമെല്ലാം ഒന്നാണ് നാടിന്റെ പടയാണ്
കാടായകാടെല്ലാം നാടാക്കും പണിയാണ്

ഞങ്ങള്‍ക്കീമല പുല്ലാണ് ... പുല്ലാണ് പുല്ലാണ്
ഞങ്ങടെ നെഞ്ചും കല്ലാണ്
ഞെളിഞ്ഞുനില്‍ക്കണ ചെമ്പാറ
നാളെ കാണും പഞ്ചാര

māḍattin makkaḽe.. vannāṭṭe vannāṭṭe
pāḍattin makkaḽe...vannāṭṭe vannāṭṭe
maṇṇinṟĕ makkaḽe....vannāṭṭe vannāṭṭe

vannāṭṭe vannāṭṭe vannāṭṭe vannāṭṭe

nāḍinṟĕ viḽiyāṇ nanmavaraṇavaḻiyāṇ
nāḍināyi joli hā nāḽĕ nalla kūli
vannāṭṭe vannāṭṭe vannāṭṭe vannāṭṭe

māḍattin makkaḽe pāḍattin makkaḽe maṇṇinṟĕ makkaḽe vannāṭṭe hoy........
māmalamele.......
mammaṭṭigŏṇḍā koḍāligŏṇḍā pikkāsugŏṇḍā kaṇṇamme
māmalamele veladan kŏḍikkūṟayendi sĕnnāṭṭe
hoy hoy hoy hoy

kāḍuvĕṭṭi kannubūṭṭi kaṭṭadalliya kaigaḽe
velayĕnnugeṭṭālppinnĕ kaidarikkaṇa nĕñjugaḽe
nāmĕllāṁ ŏnnāṇ nāḍinṟĕ paḍayāṇ
kāḍāyagāḍĕllāṁ nāḍākkuṁ paṇiyāṇ

ñaṅṅaḽkkīmala pullāṇ ... pullāṇ pullāṇ
ñaṅṅaḍĕ nĕñjuṁ kallāṇ
ñĕḽiññunilkkaṇa sĕmbāṟa
nāḽĕ kāṇuṁ pañjāra