മാടത്തരുവിക്കരയില്‍ വന്നൊരു
മാടത്തക്കിളിയെവിടെപ്പോയ്
മാടത്തരുവിക്കരയില്‍ വന്നൊരു
മാടത്തക്കിളിയെവിടെപ്പോയ്
പൊട്ടിക്കരയും കൊച്ചരുവീ നീ
സത്യം പറയാമോ സത്യം പറയാമോ
മദനന്റെ കൂടെപ്പോയ് മറുനാട്ടിലൊളിച്ചോ
മലവേടന്‍ ശരമെയ്തു മരണത്തില്‍ പതിച്ചോ
പാപത്തിന്‍ ചളിക്കുണ്ടില്‍ ചിറകറ്റു പതിച്ചോ
കദനത്തിന്‍ കാട്ടുതീയില്‍ സ്വയം മ്രിത്യു വരിച്ചോ (മാടത്തരുവി)
അരുവിയ്ക്കും മരങ്ങള്‍ക്കും അറിയാമാ രഹസ്യം
കരിയില കാറ്റിനോടു പറയുമാ രഹസ്യം
മനുജന്മാര്‍ ഞങ്ങള്‍ക്കെന്നും കദംകഥയല്ലോ
കപടനാടകമതിന്‍ അവസാന രംഗം. (മാടത്തരുവി)