Maadappiṟaavalle

മാടപ്പിറാവല്ലേ
Year
Language

മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ
മണ്ണില്‍ക്കിടക്കല്ലേ മനസ്സിന്റെ മടിയില്‍ക്കിടക്കൂ
എന്റെ മനസ്സിന്റെ മടിയില്‍ക്കിടക്കൂ
മാടപ്പിറാവല്ലേ..........

പരിശുദ്ധാത്മാവിന്‍ സക്രാരി നോക്കി
പിടയുന്ന പ്രാണന്‍ പ്രാര്‍ഥിക്കുന്നു
ജീവിതഭാരത്തിന്‍ കുരിശുകള്‍ ഏകി
ചുമക്കുവാന്‍ എന്നെന്നും കെല്‍പ്പുതരു
ഈ പാനപാത്രം എനിക്കായി മാത്രം
നല്‍കീടുവാന്‍ എന്നില്‍ കനിയേണമേ
എന്നില്‍ കനിയേണമേ.........

ദുഃഖത്തിന്‍ കയ്പ്പുനീരെത്രയാണെങ്കിലും
ഇഷ്ടക്കേടില്ലാതെ ഞാന്‍ കുടിയ്ക്കാം
എന്‍പ്രാണനാഥന്റെ പോരായ്മമാറ്റുവാന്‍
മാത്രം കനിയണേ തമ്പുരാനേ
ഉള്ളം കനിയണേ തമ്പുരാനേ

māḍappiṟāvalle māṇikyakkallalle
maṇṇilkkiḍakkalle manassinṟĕ maḍiyilkkiḍakkū
ĕnṟĕ manassinṟĕ maḍiyilkkiḍakkū
māḍappiṟāvalle..........

pariśuddhātmāvin sakrāri nokki
piḍayunna prāṇan prārdhikkunnu
jīvidabhārattin kuriśugaḽ egi
sumakkuvān ĕnnĕnnuṁ kĕlppudaru
ī pānabātraṁ ĕnikkāyi mātraṁ
nalgīḍuvān ĕnnil kaniyeṇame
ĕnnil kaniyeṇame.........

duḥkhattin kayppunīrĕtrayāṇĕṅgiluṁ
iṣṭakkeḍillādĕ ñān kuḍiykkāṁ
ĕnprāṇanāthanṟĕ porāymamāṭruvān
mātraṁ kaniyaṇe tamburāne
uḽḽaṁ kaniyaṇe tamburāne