Maadagamaay raatri

മാദകമായ് രാത്രി
Work
Year
Language

മാദകമായ് രാത്രി
മധുതേടുകയായ് യാമം
പറുദീസയിതില്‍ പാടാം കവ്വാലി

ആ..
മാദകമായ് രാത്രി
മധുതേടുകയായ് യാമം
പറുദീസയിതില്‍ പാടാം കവ്വാലി
കൊങ്കണകുളിര്‍കാറ്റില്‍
കൊഞ്ചും പെണ്ണഴകില്‍
കനവൊരു മായാമയൂരം
ആ...
മാദകമായ് രാത്രി.....

കടലാകെ കരയായ് മാറാം
കരയെല്ലാം കടലായ് മറയാം
മരുഭൂവായ് ലോകം മായാം
കാലമാകെ രാവു മൂടാം
എങ്കിലുമാ രാവുനീളെ
നുരയുമെന്റെ പാനപാത്രം
ലഹരിയുമായ്........ ആ........
ലഹരിയുമായ് നര്‍ത്തനമാടും ഞാനൊരു സുല്‍ത്താനയാകും
ലഹരിയുമായ്............
കാല്‍ച്ചിലങ്കകളില്‍ ചിന്നും താളമേളങ്ങള്‍ (3)

കൊഞ്ചെടിയെന്‍ കണ്ണേ ഖില്ലാടിയിതാ കണ്ടു
മധുലഹരിപോയാല്‍ മുങ്ങും ചെങ്ങാതി
നീലമലത്തിരുടാ നിന്‍ തെരുവല്ലിതു പറയാം
നീ കൂത്താടുമ്പോളിത്തിരി സൂക്ഷിച്ചോ

ആ.........
മതിലില്ലാ രാജ്യം എന്‍ ഹൃദയസാമ്രാജ്യം
ഉദയാസ്തമയം പോലും സംഗീതം
ഗോവന്‍ കടലലയില്‍ നിറയും താളവുമായ്
ആടാം പാടാം കവ്വാലി
ആ....... മതിലില്ലാ രാജ്യം

ദുഃഖങ്ങള്‍ തേന്‍‌കണമാകാന്‍ കണ്ണുനീര്‍ പുഞ്ചിരിയാകാന്‍
തോരാത്ത സങ്കടമറിയും മാനസ രാഗമുണരണമെന്നും
സ്വന്തമോഹ സായൂജ്യത്തില്‍ അന്യഹൃദയം നോവരുതെന്നും
അകലരുതേ................നന്മ
ജീവന്മന്ത്രവുമായ് പോരൂ സ്നേഹഗായകരേ
മതിലില്ലാ രാജ്യം.............

mādagamāy rātri
madhudeḍugayāy yāmaṁ
paṟudīsayidil pāḍāṁ kavvāli

ā..
mādagamāy rātri
madhudeḍugayāy yāmaṁ
paṟudīsayidil pāḍāṁ kavvāli
kŏṅgaṇaguḽirgāṭril
kŏñjuṁ pĕṇṇaḻagil
kanavŏru māyāmayūraṁ
ā...
mādagamāy rātri.....

kaḍalāgĕ karayāy māṟāṁ
karayĕllāṁ kaḍalāy maṟayāṁ
marubhūvāy logaṁ māyāṁ
kālamāgĕ rāvu mūḍāṁ
ĕṅgilumā rāvunīḽĕ
nurayumĕnṟĕ pānabātraṁ
lahariyumāy........ ā........
lahariyumāy narttanamāḍuṁ ñānŏru sulttānayāguṁ
lahariyumāy............
kālscilaṅgagaḽil sinnuṁ tāḽameḽaṅṅaḽ (3)

kŏñjĕḍiyĕn kaṇṇe khillāḍiyidā kaṇḍu
madhulahariboyāl muṅṅuṁ sĕṅṅādi
nīlamalattiruḍā nin dĕruvallidu paṟayāṁ
nī kūttāḍumboḽittiri sūkṣicco

ā.........
madilillā rājyaṁ ĕn hṛdayasāmrājyaṁ
udayāstamayaṁ poluṁ saṁgīdaṁ
govan kaḍalalayil niṟayuṁ tāḽavumāy
āḍāṁ pāḍāṁ kavvāli
ā....... madilillā rājyaṁ

duḥkhaṅṅaḽ ten‌kaṇamāgān kaṇṇunīr puñjiriyāgān
torātta saṅgaḍamaṟiyuṁ mānasa rāgamuṇaraṇamĕnnuṁ
svandamoha sāyūjyattil anyahṛdayaṁ novarudĕnnuṁ
agalarude................nanma
jīvanmandravumāy porū snehagāyagare
madilillā rājyaṁ.............