Maadaave maadaave

മാതാവേ മാതാവേ
Work
Year
Language

മാതാവേ മാതാവേ
മനുഷ്യപുത്രനെ ഞങ്ങള്‍ക്കു നല്‍കിയ മാതാവേ
നിന്‍ പാദപീഠം തേടിവരുന്നൊരു
നിരപരാധിനി ഞാന്‍ (മാതാവേ മാതാവേ)

ഭൂമിയില്‍ സ്ത്രീകളായ് ജനിച്ചവരെല്ലാം
പാപം ചെയ്തവരാണോ - ഇത്രമേല്‍
പാപം ചെയ്തവരാണോ
അല്ലെങ്കിലെന്തിനീ പാനപാത്രം കയ്പ്പു-
വെള്ളം നിറച്ചു നീ തന്നു നീ തന്നു
(മാതാവേ)

സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കൊരിരിപ്പിടം കിട്ടാന്‍
അഗ്നിപരീക്ഷകള്‍ വേണോ -ഇത്രമേല്‍
അഗ്നിപരീക്ഷകള്‍ വേണോ
അല്ലെങ്കിലെന്നുമീ മുള്‍ക്കിരീടം
എന്തിനെന്റെ ശിരസ്സില്‍ തന്നു നീ തന്നു ?
(മാതാവേ)

mādāve mādāve
manuṣyabutranĕ ñaṅṅaḽkku nalgiya mādāve
nin pādabīṭhaṁ teḍivarunnŏru
nirabarādhini ñān (mādāve mādāve)

bhūmiyil strīgaḽāy janiccavarĕllāṁ
pābaṁ sĕydavarāṇo - itramel
pābaṁ sĕydavarāṇo
allĕṅgilĕndinī pānabātraṁ kayppu-
vĕḽḽaṁ niṟaccu nī tannu nī tannu
(mādāve)

svarggattil ñaṅṅaḽkkŏririppiḍaṁ kiṭṭān
agnibarīkṣagaḽ veṇo -itramel
agnibarīkṣagaḽ veṇo
allĕṅgilĕnnumī muḽkkirīḍaṁ
ĕndinĕnṟĕ śirassil tannu nī tannu ?
(mādāve)