കമോൺ, അക്കമ്പനി....
ലല്ലലല്ലാലാ.....ലല്ലലല്ലാലാ.....
ലോലതന്ത്രികൾ പ്രേമഗീതികൾ പാടുന്നു
തുടിയ്ക്കുന്ന പ്രായത്തിൻ ഒരുല്ലാസമേള
ഒരു ഉന്മാദഗന്ധത്തിൽ വീണലിഞ്ഞു നാം
വീണലിഞ്ഞു നാം
വീഞ്ഞുശാലകൾ.... മണ്ണിലാക്കി നാം....
ലോലതന്ത്രികൾ പ്രേമഗീതികൾ പാടുന്നു
ലലലല്ല ലലലല്ല
ഓ....ഗിത്താറിൻ നാദങ്ങൾ നമ്മൾ
ഈ രാവിൻ തീരാത്ത ദാഹങ്ങൾ
കൂടിച്ചേരുമ്പോൾ
(ഓ... ഗിത്താറിൻ.....)
ദുഃഖനീലിമേ - 2
ഇന്നു ദൂരെ നീ - 2
സ്വപ്ന ശാരികേ - 2
വന്നു പാടു നീ - 2
ഓ...ചിന്തതൻ അസ്ഥികൾ ചേർത്തു നാം
താളമായ് മേളമായ് മാറി നാം
സല്ലീല ഈണങ്ങളിൽ
ലോലതന്ത്രികൾ പ്രേമഗീതികൾ പാടുന്നു
ലലലല്ല ലാലലല്ല
ഓ...ഉന്മേഷ പെൺപൂക്കൾ നമ്മൾ
സ്വർഗ്ഗത്തെ തേടുന്ന ഹർഷങ്ങൾ പോലെ മിന്നുന്നു
ജന്മശാപമേ - 2
ഇന്നു ദൂരെ നീ - 2
നീലയാമിനീ - 2
വന്നൊരുങ്ങു നീ - 2
ഓ... പൊയ്മുഖപ്പാടുകൾ മാറ്റി നാം
പാതിരാപ്പൂക്കളായ് മാറി നാം
കല്ലോല മാടങ്ങളിൽ....
(ലോലതന്ത്രികൾ....)