Lola raaga kaatre

ലോല രാഗ കാറ്റേ
Year
Language

ലോലരാഗക്കാറ്റേ
കുളിരെന്നില്‍ പെയ്യും കാറ്റേ
മനതാരില്‍ മദമൂട്ടും
ഒരു പാട്ടിന്‍ ശ്രുതി മീട്ട്
അതു തീര്‍ക്കും മഞ്ചലില്‍
സ്വയം ഊഞ്ഞാലാടട്ടെ
ഇവരെന്‍ ഇളം മാടപ്രാവുകള്‍
നറും പീലിപ്പൂവുകള്‍
(ലോല രാഗ)

രാഗം തൂവും മോഹം മൂകം ഏതോ തേടുന്നു
ഗന്ധംകൊള്ളും പൂവിന്‍ രാഗം വര്‍ണ്ണം ചാര്‍ത്തുന്നു
പൊന്‍കനവുകളില്‍ വെണ്‍ചിറകുകളില്‍
തന്‍കുളിരുകളില്‍ സ്വര്‍ഗ്ഗം തീർക്കുന്നു
ചിരകാലമോഹങ്ങള്‍ സുഖം നേടിയാടട്ടേ
ഇവരെന്‍ ഇളം മാടപ്രാവുകള്‍
നറും പീലിപ്പൂവുകള്‍
ലാ..ലാ ..ലാ
(ലോല രാഗ )

ഏതോ ഭാവം തേടുന്നുള്ളം
മുന്നില്‍ കണ്ടുവോ
തേടും കണ്ണില്‍ കാണും സ്വപ്നം
വര്‍ഷം പെയ്തുവോ
ചന്ദനയരുവി തന്‍ കുളിര്‍ തൂവി
തങ്കമാം അഴകില്‍ ലയം തീര്‍ക്കുന്നു
ജീവമേള താളങ്ങള്‍ സ്വരരാഗഭാവങ്ങള്‍
ഇവരെന്‍ ഇളം മാടപ്രാവുകള്‍
നറും പീലിപ്പൂവുകള്‍
(ലോല രാഗ )

lolarāgakkāṭre
kuḽirĕnnil pĕyyuṁ kāṭre
manadāril madamūṭṭuṁ
ŏru pāṭṭin śrudi mīṭṭ
adu tīrkkuṁ mañjalil
svayaṁ ūññālāḍaṭṭĕ
ivarĕn iḽaṁ māḍaprāvugaḽ
naṟuṁ pīlippūvugaḽ
(lola rāga)

rāgaṁ tūvuṁ mohaṁ mūgaṁ edo teḍunnu
gandhaṁkŏḽḽuṁ pūvin rāgaṁ varṇṇaṁ sārttunnu
pŏnkanavugaḽil vĕṇsiṟagugaḽil
tankuḽirugaḽil svarggaṁ tīrkkunnu
siragālamohaṅṅaḽ sukhaṁ neḍiyāḍaṭṭe
ivarĕn iḽaṁ māḍaprāvugaḽ
naṟuṁ pīlippūvugaḽ
lā..lā ..lā
(lola rāga )

edo bhāvaṁ teḍunnuḽḽaṁ
munnil kaṇḍuvo
teḍuṁ kaṇṇil kāṇuṁ svapnaṁ
varṣaṁ pĕyduvo
sandanayaruvi tan kuḽir tūvi
taṅgamāṁ aḻagil layaṁ tīrkkunnu
jīvameḽa tāḽaṅṅaḽ svararāgabhāvaṅṅaḽ
ivarĕn iḽaṁ māḍaprāvugaḽ
naṟuṁ pīlippūvugaḽ
(lola rāga )