Lillippoovin naavil ponnum tenum

ലില്ലിപ്പൂവിന്‍ നാവില്‍ പൊന്നും തേനും
Work
Year
Language

ലില്ലിപ്പൂവിന്‍ നാവില്‍ പൊന്നും തേനും
ചെല്ലക്കാറ്റിന്‍ ചുണ്ടില്‍ തെന്നും നാണം
പാടും പാട്ടിലാകെ സ്നേഹരാഗം
വാനമ്പാടി താനേ മൂളി എന്നും
ചെമ്മാനത്തെ പൂത്താലം
ഇന്നാരോ വാരിത്തൂകി
പോരൂ നീ രാവില്‍
നിലാവിന്റെ നാടാകെ ദീപങ്ങളായി
ലില്ലിപ്പൂവിന്‍ നാവില്‍ പൊന്നും തേനും
ചെല്ലക്കാറ്റിന്‍ ചുണ്ടില്‍ തെന്നും നാണം

കനിഞ്ഞ മുന്തിരിക്കുലകളുമായു്
വിരുന്നൊരുക്കും കുരുവികളേ
കഥകള്‍ പറയാം ശാരോണിന്‍ ഗീതം
നിര്‍മ്മയമായു് പാടിടാം
ഇരവിലുറങ്ങും യേറൂശലേമിനെ
ഇനിയുണര്‍ത്താന്‍ പോയിടാം
നേരം പോയീ ശാലേം രാജനേ
ഉണരുണരൂ പ്രിയനേ

ലില്ലിപ്പൂവിന്‍ നാവില്‍ പൊന്നും തേനും
ചെല്ലക്കാറ്റിന്‍ ചുണ്ടില്‍ തെന്നും നാണം

ഒലീവിന്‍ ചില്ലകള്‍ അണിഞ്ഞൊരുങ്ങി
കാനാവില്‍ യേശുവിനോശാനയായു്
അംബരസീമതന്‍ ഓരത്തനന്തമായു്
ഒരു സ്നേഹ യോര്‍ദാന്‍തടം
അവിടെ സോളമന്‍ സുരഭില രാഗങ്ങള്‍
അറിയാതെ മൂളീടുന്നു
രാഗോല്ലാസനായു് രാജകുമാരാ
സങ്കീര്‍ത്തനം പാടി വാ

ലില്ലിപ്പൂവിന്‍ നാവില്‍ പൊന്നും തേനും
ചെല്ലക്കാറ്റിന്‍ ചുണ്ടില്‍ തെന്നും നാണം
ചെമ്മാനത്തെ പൂത്താലം
ഇന്നാരോ വാരിത്തൂകി
പോരൂ നീ രാവില്‍
നിലാവിന്റെ നാടാകേ ദീപങ്ങളായി
ലില്ലിപ്പൂവിന്‍ നാവില്‍ പൊന്നും തേനും
ചെല്ലക്കാറ്റിന്‍ ചുണ്ടില്‍ തെന്നും നാണം

lillippūvin nāvil pŏnnuṁ tenuṁ
sĕllakkāṭrin suṇḍil tĕnnuṁ nāṇaṁ
pāḍuṁ pāṭṭilāgĕ sneharāgaṁ
vānambāḍi tāne mūḽi ĕnnuṁ
sĕmmānattĕ pūttālaṁ
innāro vārittūgi
porū nī rāvil
nilāvinṟĕ nāḍāgĕ dībaṅṅaḽāyi
lillippūvin nāvil pŏnnuṁ tenuṁ
sĕllakkāṭrin suṇḍil tĕnnuṁ nāṇaṁ

kaniñña mundirikkulagaḽumāyu്
virunnŏrukkuṁ kuruvigaḽe
kathagaḽ paṟayāṁ śāroṇin gīdaṁ
nirmmayamāyu് pāḍiḍāṁ
iraviluṟaṅṅuṁ yeṟūśaleminĕ
iniyuṇarttān poyiḍāṁ
neraṁ poyī śāleṁ rājane
uṇaruṇarū priyane

lillippūvin nāvil pŏnnuṁ tenuṁ
sĕllakkāṭrin suṇḍil tĕnnuṁ nāṇaṁ

ŏlīvin sillagaḽ aṇiññŏruṅṅi
kānāvil yeśuvinośānayāyu്
aṁbarasīmadan orattanandamāyu്
ŏru sneha yordāndaḍaṁ
aviḍĕ soḽaman surabhila rāgaṅṅaḽ
aṟiyādĕ mūḽīḍunnu
rāgollāsanāyu് rājagumārā
saṅgīrttanaṁ pāḍi vā

lillippūvin nāvil pŏnnuṁ tenuṁ
sĕllakkāṭrin suṇḍil tĕnnuṁ nāṇaṁ
sĕmmānattĕ pūttālaṁ
innāro vārittūgi
porū nī rāvil
nilāvinṟĕ nāḍāge dībaṅṅaḽāyi
lillippūvin nāvil pŏnnuṁ tenuṁ
sĕllakkāṭrin suṇḍil tĕnnuṁ nāṇaṁ