Lillippoobole

ലില്ലിപ്പൂപോലെ
Year
Language

ലില്ലിപ്പൂപോലേ എന്റെയുള്ളം ഇതാ
ഡാഫോഡില്‍ പോലെ എന്റെ സ്വപ്നം ഇതാ
ഇതളണിഞ്ഞു ഇളം കാറ്റില്‍
ചിറകണിഞ്ഞു നിറച്ചാര്‍ത്തില്‍
തേന്മുത്തും ചൂടി നില്‍ക്കുന്നുഞാന്‍
ഏകാന്തതേ നിന്‍ വീഥിയില്‍

തീരം പുല്‍കും ഓളങ്ങളെ
സന്ദേശഗീതങ്ങളെ
കളകളം സ്വര്‍ണ്ണമണികള്‍ പോല്‍
കിലുങ്ങിടും എന്റെ കരളിലും
രോമാഞ്ചസൂനങ്ങള്‍ ഉതിരുമ്പോളേതോ സുഖം
ആഹാ ആഹാ....
അഴകണിയില്‍ .... നിഴല്‍ വിരിയില്‍ .....

കാണാതോടും അശ്വങ്ങളേ
നാകീയനിമിഷങ്ങളേ
സുരഭിലം ത്യാഗ മധുരിതം
തരളിതം എന്റെ ഹൃദയവും
അജ്ഞാതസംഗീതമണയുമ്പോളേതോ സുഖം
ആഹാ ആഹാ....
അഴകണിയില്‍ .... നിഴല്‍ വിരിയില്‍ .....

lillippūbole ĕnṟĕyuḽḽaṁ idā
ḍāphoḍil polĕ ĕnṟĕ svapnaṁ idā
idaḽaṇiññu iḽaṁ kāṭril
siṟagaṇiññu niṟaccārttil
tenmuttuṁ sūḍi nilkkunnuñān
egāndade nin vīthiyil

tīraṁ pulguṁ oḽaṅṅaḽĕ
sandeśagīdaṅṅaḽĕ
kaḽagaḽaṁ svarṇṇamaṇigaḽ pol
kiluṅṅiḍuṁ ĕnṟĕ karaḽiluṁ
romāñjasūnaṅṅaḽ udirumboḽedo sukhaṁ
āhā āhā....
aḻagaṇiyil .... niḻal viriyil .....

kāṇādoḍuṁ aśvaṅṅaḽe
nāgīyanimiṣaṅṅaḽe
surabhilaṁ tyāga madhuridaṁ
taraḽidaṁ ĕnṟĕ hṛdayavuṁ
ajñādasaṁgīdamaṇayumboḽedo sukhaṁ
āhā āhā....
aḻagaṇiyil .... niḻal viriyil .....