ലില്ലിപ്പൂ കന്നിപ്പൂ നീയെന്റെ ഉള്ളത്തിൽ തേൻ പെയ്തു
എന്നെന്നും സ്വപ്നമായ് നില്പൂ (2)
നിറമിടും അഭിലാഷമായ് ചിറകിടും അനുഭൂതിയായ്
നീ കൗമാരമേ ഹേ നീ കൗമാരമേ
(ലില്ലിപ്പൂ..)
മണ്ണിൽ മേഘങ്ങൾ വർണ്ണം ചൊരിയുന്ന നേരം
പൊന്നിൻ പാദങ്ങൾ മെല്ലെ പതിയുന്ന നേരം
മഞ്ജീരം നിൻ കാലിൽ ചാർത്തും ഓളങ്ങൾ മാറ്റുന്നെന്നുള്ളിൻ താളം
ചഞ്ചലമിഴിയിൽ ആയിരമഴകിൻ നാളങ്ങൾ
എന്നകതാരിൽ കതിരൊളി ചിന്തുകയാണല്ലോ
(ലില്ലിപ്പൂ...)
താരിൻ താരുണ്യം തെന്നൽ കവരുന്ന നേരം
ദേഹം ദേഹത്തിൻ താപമറിയുന്ന നേരം
ആത്മാവിൻ നാദങ്ങൾ മാറി ഒന്നായി മാറുന്നു നമ്മൾ തന്നിൽ
മാനസവനികയിൽ അഴകിനുമായിരം മുകുളങ്ങൾ
നീയണയുമ്പോൾ ഇതളുകൾ ചൂടുകയാണല്ലോ
(ലില്ലിപ്പൂ...)